July 3, 2026

പച്ചക്കറി കൃഷി പ്രോത്സാഹനവുമായി എന്‍.എസ്.എസ്., സ്‌കൗട്ട് യൂണിറ്റുകള്‍

0
IMG-20181101-WA0449
By ന്യൂസ് വയനാട് ബ്യൂറോ
പച്ചക്കറി കൃഷി പ്രോത്സാഹനവുമായി 
എന്‍.എസ്.എസ്., സ്‌കൗട്ട് യൂണിറ്റുകള്‍
നടവയല്‍: ജൈവപച്ചക്കറി കൃഷി പ്രോത്സാഹനവുമായി നടവയല്‍ സെന്റ്
തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ നടവയല്‍ ആലുങ്കല്‍താഴെ അങ്കണവാടി സന്ദര്‍ശിക്കുകയും ഗ്രോബാഗില്‍ പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം വി.എം. തങ്കച്ചന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഒ.സി. മഹേഷ് അധ്യക്ഷനായിരുന്നു. അങ്കണവാടി വര്‍ക്കര്‍ കെ. രത്‌നകുമാരി, ജോര്‍ജ് ഐമനച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ്. കോഡിനേറ്റര്‍ വി.ജെ. മനോജ്, സ്‌കൗട്ട് മാസ്റ്റര്‍ ടെറന്‍സ് ജേക്കബ്, ഗൈഡ് ക്യാപ്ടന്‍ കെ.ജി. ഷിന്റോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *