മലബാർ ഗോൾഡ് 25-ാം വാർഷികാഘോഷവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ ബത്തേരിയിലും തിങ്കളാഴ്ച കൽപ്പറ്റയിലും.
മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് ബത്തേരി ഷോറൂമിൽ നടക്കും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിക്കും. ഭവന രഹിതർക്ക് മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായവും നിർധന രോഗികൾക്ക് മരുന്ന് വിതരണവും നടത്തുമെന്ന് ഷോറും ഹെഡ് എ.ടി. അബ്ദുൾ നാസർ പറഞ്ഞു.ചടങ്ങിൽ ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ടി.എൽ. സാബു അധ്യക്ഷത വഹിക്കും. ' നവംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് കൽപ്പറ്റ ഷോറൂമിലും ആഘോഷ പരിപാടികൾ നടക്കും. കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷിന്റെ അധ്യക്ഷതയിൽ സി.കെ. ശശീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ മുഖ്യ പ്രഭാഷണം നടത്തും.





Leave a Reply