July 3, 2026

ദുരിതാശ്വാസം: പ്രൊജക്ട് വിഷന്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി

0
project
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍  വയനാട്  ജില്ലയില്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പ്രഥമഘട്ടം പൂര്‍ത്തിയായി. ആദ്യഘട്ടം സമാപന സമ്മേളനം പനമരം പഞ്ചായത്തിലെ എരനെല്ലൂരില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ദുരിതാശ്വാസരംഗത്ത് പ്രൊജക്ട് വിഷന്റെ പ്രവര്‍ത്തനം മികച്ചതും മാതൃകാപരവുമാണെന്നു അദ്ദേഹം പറഞ്ഞു. പനമരം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നു തെരഞ്ഞെടുത്ത 230 ആദിവാസി കുടുംബങ്ങള്‍ക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനവും സബ് കളക്ടര്‍ നിര്‍വഹിച്ചു. 
പ്രൊജക്ട് വിഷന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രൊജക്ട് വിഷന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 328  താത്കാലിക വീടുകളുടെ വീടുകളുടെ നിര്‍മാണം അഞ്ചു പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി വരികയാണെന്നു അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ തത്സ്ഥിതി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ ജീവനോപാധികളുടെ ലഭ്യതയിലും സ്ഥിരം ഭവനനിര്‍മാണത്തിലും തുടര്‍പ്രവര്‍ത്തന സാധ്യത പരിശോധിക്കും. ജില്ലയില്‍ ദുരിതബാധിതരായ 2132 കുടുംബങ്ങളിലെ 8528 പേര്‍ക്കു ആശ്വാസനടപടികളുടെ ഭാഗമായി പ്രൊജക്ട് വിഷന്‍ ഇതിനകം നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി, പ്രൊജക്ട വിഷന്‍ ജില്ലാ രക്ഷാധികാരിയും നീതിവേദി പ്രസിഡന്റുമായ അഡ്വ.ഫാ.തോമസ് ജോസഫ് തേരകം, പ്രൊജക്ട് വിഷന്‍ ജില്ലാ പ്രസിഡന്റ് ജോണി പാറ്റാനി, പഞ്ചായത്ത് ഭരണസമിതിയംഗം സുലൈഖ, അനസ് പനമരം, പ്രൊജക്ട് വിഷന്‍ ജില്ലാ കോ ഓര്‍ഡിനേററര്‍മാരായ ഷനൂപ്, ജോമോന്‍, ടാറ്റു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *