July 3, 2026

കല്‍പ്പറ്റ ജനറല്‍ ആസ്പത്രി പ്രവേശന കവാടം തകര്‍ന്നു

0
k-p-ta-hos-1-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ.ആസ്പത്രിയുടെ പ്രവേശന കവാടം തകര്‍ന്നു. യാത്രക്കാര്‍ ദുരിതത്തില്‍.  ദിനേന രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരും, വാഹനങ്ങള്‍ സഞ്ചരിക്കുന്ന ആസ്പത്രി കവാടം കവാടം തകര്‍ന്ന് മാസങ്ങളായിട്ടും നഗരസഭാ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആസ്പത്രിയുടെ പ്രവേശന കവാടത്തില്‍ പതിച്ച ഇന്റര്‍ലോക്ക് പൂര്‍ണ്ണമായും ഇളകി മാറിയ അവസ്ഥയിലാണുള്ളത്.  ആംബുലന്‍സ് അടക്കം ദിനംപത്രി നൂറുകണക്കിന് വാഹനങ്ങളും, രോഗികളുമാണ് ഇളകി മാറിയ ഇന്റര്‍ലോക്കിന് മുകളിലൂടെ സഞ്ചരിക്കുന്നത്. യാത്രക്കാരും, വാഹനങ്ങളും ഏറെ സാഹസികമായാണ് ഇതിലൂടെ ആസ്പത്രിയിലേക്കും, തിരിച്ചും സഞ്ചരിക്കുന്നത്. രോഗികള്‍ അടക്കമുള്ള യാത്രകാര്‍ വീണ് അപകടസംഭവിക്കുമെന്ന ഭീഷണിയും ഈ ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. ദിനേന നൂറുകണക്കിന് ആളുകളും, വാഹനങ്ങളും സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ പ്രവേശന കവാടം തന്നെ തകര്‍ന്ന് മാസങ്ങളായിട്ടും നന്നാക്കാന്‍ ആവശ്യമായ യാതൊരു നടപടിയും നഗരസഭാ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഡ്രൈവര്‍മാരും മറ്റും ഇക്കാര്യം നിരന്തരം അധികാരികളെ അറിയിച്ചെങ്കിലും അവഗണിക്കുന്നതായും പരാതിയുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *