ടൂറിസം രംഗത്ത് ഓൺലൈൻ സേവനമൊരുക്കി നെസ്റ്റോർ ട്രാവൽ ഇന്നോവേഷൻ
ടൂറിസം രംഗത്ത് ഓൺലൈൻ സേവനമൊരുക്കി നെസ്റ്റോർ ട്രാവൽ ഇന്നോവേഷൻ
കൽപ്പറ്റ:
ടൂറിസം രംഗത്ത് ഓൺലൈൻ സേവനമൊരുക്കി നെസ്റ്റോർ ട്രാവൽ ഇന്നോവേഷൻ
നെസ്റ്റൊർ – ഓൺലൈൻ ഗ്ലോബൽ സ്റ്റോർ വഴി ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ബ്രോഷറുകൾ (പി.ഡി.എഫ്) ഡിജിറ്റലായി വാങ്ങാനുള്ള അവസരം ഒരുക്കുന്നു.ട്രാവൽ – ടൂറിസം രംഗത്ത് ആദ്യമായാണ് ലോകത്തിലെ ടൂറിസ്റ്റുകൾക്കായി ഇത്തരം ഒരവസരം ലഭ്യമാക്കുന്നത്. കൽപ്പറ്റ സ്വദേശി കെ. രാജേഷാണ് ഈ പുതിയ ഓൺലൈൻ സംരംഭത്തിന് പിന്നിൽ .
റിസോർട്ടുകൾ, ടുറിസ്റ്റ് ഹോമുകൾ, ഹോം സ്റ്റേകൾ, റസ്റ്റോറൻറുകൾ, ട്രാവൽ ഏജൻസികൾ എന്നിവർക്ക് ഇതിൽ വിവരങ്ങൾ നൽകാം.
നിലവിൽ ബിസിനസ് ഏജൻസി എന്ന രീതിയിൽ ധാരാളം ട്രാവൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സ്ഥാപനത്തിനെ കുറിച്ചറിയാൻ ബോഷർ വാങ്ങിയ വ്യക്തിയെ നേരിട്ട് ബന്ധപ്പെടാനും, ബിസിനസ് നടത്താനും നേരിട്ടവസരം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്ന് ഓരോ സ്ഥാപനത്തിനും പ്രത്യേകം വെബ്സൈറ്റുകൾ ഉണ്ടങ്കിലും ഇവിടെ വിവരങ്ങൾ തേടിയത് ആരാണ് എന്ന് ഉടമ അറിയില്ല. എന്നാൽ നെസ്റ്റൊർ ഗ്ലോബൽ വഴി വിവരങ്ങൾ തിരക്കി ബ്രേഷർ വാങ്ങിയവരുടെ വിവരങ്ങൾ ലഭ്യമാക്കുമെന്ന് രാജേഷ് പറഞ്ഞു. .
ലോകത്തിലെ ഏത് കോണിലിരുന്നും നിങ്ങളുടെ കസ്റ്റമർക്ക് വിവരങ്ങൾ അറിയാനും നിങ്ങളുടെ ബ്രോഷറുകൾ സൗജന്യമായി നൽകാനും, അന്വേഷണം നടത്തിയ വ്യക്തിയുടെ വിവരങ്ങൾ അറിയാനും ഇതിലൂടെ സാധിക്കുന്നു. ഓരോ അന്വേഷണവും ലഭിക്കുന്നതിലൂടെ ടൂറിസം സേവനം മെച്ചപ്പെടുത്താൻ വലിയ ചിലവുകൾ ഇല്ലാതെ സാധിക്കുന്നു.
.
കടുതൽ വിവരങ്ങൾക്ക് –9995451245. എന്ന വാട്സാപ്പ് – കെയർ നമ്പറിൽ ലഭ്യമാണ്.





Leave a Reply