July 27, 2026

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയതിൽ ദുരൂഹത: നാല് പേർ കസ്റ്റഡിയില്ലന്ന് സൂചന.

0
IMG-20181117-WA0365
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 
മൂന്നാനക്കുഴിയിൽ കാർ ഉപേക്ഷിക്കപ്പെട്ട  നിലയിൽ കണ്ടെത്തി. കുഴൽപ്പണ സംഘത്തിന്റേതാണെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് നാല് പേരെയും ഒരു വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവർ മഹാരാഷ്ട്ര സ്വദേശികളാണ്. 
മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നാനകുഴിക്ക് സമീപമാണ്  ശനിയാഴ്ച    രാവിലെ  മാരുതി സ്വിഫ്റ്റ്കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ ഒട്ടിച്ച് മറച്ച നിലയിലാണ്. കൂടാതെ ചില്ലുകൾ തകർത്ത നിലയിലും സിറ്റുകൾ കുത്തിക്കീറി പൊളിച്ച നിലയിലുമാണുള്ളത്.സീറ്റിനിടയിൽ പണവും കണ്ടെത്തിയിട്ടുണ്ട്.അത്കൊണ്ട് തന്നെ കുഴൽപ്പണ സംഘത്തിന്റെ വാഹനമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.പരിസരത്ത് ചില്ലുകൾ കാണാത്തതിനാൽ മറ്റെവിടെയോ വെച്ച് ചില്ലുകൾ തകർത്ത ശേഷം മൂന്നാനക്കുഴിയിൽ വാഹനം ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. .മീനങ്ങാടി പോലീസിന്റെ സാന്നിധ്യത്തിൽ കമ്പളക്കാട് ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയിൽ നിന്ന്   വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വൈകുന്നേരത്തോടെയാണ്   നാല് പേരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അന്വേഷണം നടന്നു വരികയാണന്നും വിവരങ്ങൾ ഇപ്പോൾ  പറയാനാകില്ലന്നും പോലീസ് പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *