രാത്രി വൈകിയും മത്സരങ്ങൾ: ബത്തേരിക്ക് മുന്നേറ്റം: ഹൈസ്കൂൾ വിഭാഗത്തിൽ കൽപ്പറ്റ എൻ.എസ്.എസ്.
രാത്രി വൈകിയും മത്സരങ്ങൾ: ബത്തേരിക്ക് മുന്നേറ്റം: ഹൈസ്കൂൾ വിഭാഗത്തിൽ കൽപ്പറ്റ എൻ.എസ്.എസ്.
വയനാടിന്റെ കലോത്സവം ഇന്ന് കൊടിയിറങ്ങും
വടുവൻചാൽ: 39- മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം രാത്രി വൈകിയും തുടരുകയാണ്. 888 പോയിന്റോടെ ബത്തേരി ഉപജില്ലക്കാണ് മുന്നേറ്റം. 863 പോയിന്റോടെ മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 841 പോയിന്റോടെ വൈത്തിരി ഉപജില്ല മൂന്നാമതുമാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 116 പോയിന്റോടെ കൽപ്പറ്റ എൻ. എസ്. എസ്. . ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമതാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 111 പോയിന്റോടെ മീനങ്ങാടിയാണ് മുന്നിൽ. അറബിക് കലോത്സവത്തിൽ മുട്ടിൽ സ്കൂളാണ് മുന്നിൽ .
സംസ്കൃതോത്സവത്തിൽ ആകെ ഉള്ള 18 ഇനങ്ങളും പൂർത്തിയായപ്പോൾ 58 പോയിന്റോടെ കണിയാരം ഫാ: ജി.കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. ഉപജില്ലാ തലത്തിൽ മാനന്തവാടിക്കാണ് സംസ്കൃതോത്സവത്തിൽ ഓവറോൾ .
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ട്രോഫികൾ വിതരണം ചെയ്തു.
നൃത്തചുവടുകൾക്കും നാട്യാ വിസ്മയങ്ങൾക്കും സംഗീത സാഗരങ്ങൾക്കും വിജയം കൊയ്ത് വയനാട് സംസ്ഥാന തലത്തിലേക്ക് മറ്റൊരു മത്സരത്തിനായ് ഒരുങ്ങി കഴിഞ്ഞു. കോടമഞ്ഞിൽ കുതിർന്ന വടുവൻചാലിന്റെ മുറ്റത്ത് വിരിഞ്ഞത് നീലക്കുറിഞ്ഞി, നിശാഗന്ധി, സൂര്യകാന്തി, ശംഖുപുഷ്പം, ചെമ്പകം, പാരിജാതം എന്നീ അഞ്ച് വേദികളായിരുന്നു. പൂക്കളിൽ നിന്ന് തേൻ നുകരാനെത്തിയവരും അനവധിയായിരുന്നു. ഭരതനാട്യം, കേരളനടനം, ഒപ്പന, തിരുവാതിര, കഥാപ്രസംഗം, പൂരക്കളി, തുടങ്ങി മുപ്പത്തിയാറോളം ഇനങ്ങളാണ് കലോത്സവത്തിൽ അരങ്ങു വച്ചത്. വയനാട് ജില്ലയെ കലയുടെ കേളികൊട്ടു കൊണ്ട് അലങ്കരിക്കാനായ് തെണ്ണൂറ്റിയഞ്ച് സ്‌കൂളുകളിൽ നിന്നായി ആയിരത്തിയറുനൂറ്റി പതിനാല് കുട്ടികളായിരുന്നു എത്തിയത്. ഹൈസ് സ്കൂൾ വിഭാഗത്തിൽ നൂറ്റിയറുപതിൽ കൂടുതൽ അപ്പീലുകളും ഹയർ സെകണ്ടറി വിഭാഗത്തൽ നൂറ്റിമുപ്പതിൽ കൂടുതൽ അപ്പീലുകളും ഹൈസ് സ്കൂൾ വിഭാഗം സംസ്കൃത ഇനങ്ങളിൽ ഏഴ് അപ്പീലുകളും അറബിക്കിൽ ഏഴും അപ്പീലുകളുമാണ് ലഭിച്ചത്. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലോത്സവ പ്രവർത്തനങ്ങൾ നടന്നത്. കെ.പി.എസ്.റ്റി.എ യുടെ നേതൃത്വത്തിൽ ഭക്ഷണ പ്രവർത്തനങ്ങളും. പ്രവർത്തനങ്ങൾ ഊർജ്ജിതമായ രീതിയിൽ നടന്നുവെന്ന് പ്രോഗ്രാം കൺവീനർ റ്റി.കെ ബിനോയ് പറഞ്ഞു
.( കലോത്സവ റിപ്പോർട്ടുകളും ചിത്രങ്ങളും .. : കെ.. ജാഷിദ്, സിജു വയനാട്, ജിൻസ് തോട്ടും കര, പി.പി. അഫ്സൽ, അവനീത് ഉണ്ണി, അഹല്യ ഉണ്ണിപ്രവൻ, ആര്യ ഉണ്ണി, സെഫീദ സെഫി, അശ്വതി പി.എസ്. ,ഷഹ്ന ഷെറിൻ, അഖിൽ ശ്രീധരൻ, )
.( കലോത്സവ റിപ്പോർട്ടുകളും ചിത്രങ്ങളും .. : കെ.. ജാഷിദ്, സിജു വയനാട്, ജിൻസ് തോട്ടും കര, പി.പി. അഫ്സൽ, അവനീത് ഉണ്ണി, അഹല്യ ഉണ്ണിപ്രവൻ, ആര്യ ഉണ്ണി, സെഫീദ സെഫി, അശ്വതി പി.എസ്. ,ഷഹ്ന ഷെറിൻ, അഖിൽ ശ്രീധരൻ, )
.





Leave a Reply