May 6, 2024

വയനാട് ജില്ലാ സ്കൂൾ കലോത്സവം: മീനങ്ങാടി ജി.എച്ച്. എസ്.എസും കൽപ്പറ്റ എൻ.എസ്.എസും ജേതാക്കൾ: ബത്തേരി ഉപജില്ലക്ക് കലാകിരീടം

0
Img 20181120 093353
വയനാട് ജില്ലാ സ്കൂൾ കലോത്സവം: മീനങ്ങാടി ജി.എച്ച്. എസ്.എസും കൽപ്പറ്റ എൻ.എസ്.എസും ജേതാക്കൾ: ബത്തേരി ഉപജില്ലക്ക് കലാകിരീടം
കൽപ്പറ്റ: :  വട്ടവൻചാൽ   തോമാട്ടുചാലിൽ നടന്ന  39ാമത്         വയനാട്   റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. പുലർച്ചെ നാലരക്കാണ് മത്സരങ്ങൾ അവസാനിച്ചത്. 966 പോയിന്റോടെ ബത്തേരി ഉപജില്ലക്കാണ് ഓവറോൾ കിരീടം. 933 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 909 പോയിന്റ് നേടിയ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്കൂൾ തലത്തിൽ മീനങ്ങാടി ജി.എച്ച്. എസ്. എസ്. 126 പോയിന്റ് നേടി കലാകിരീടത്തിന്   അവകാശികളായി. 113 പോയിന്റ് ലഭിച്ച പിണങ്ങോട് ഡബ്ല്യു. ഒ .എച്ച്.എസ്. എസ്. റണ്ണർ അപ്പും 88 പോയിന്റ് നേടിയ മാനന്തവാടി ജി.വി.എച്ച്. എസ്.എസ്. മൂന്നാം സ്ഥാനക്കാരുമായി. 


ഹൈസ്കൂൾ വിഭാഗത്തിൽ 121 പോയിന്റുകൾ നേടി കൽപ്പറ്റ എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂൾ കിരീടം ചൂടി. 

    ഫിനിഷിങ് പോയിന്റിലേക്കടുത്തപ്പോൾ പോരാട്ടം കനക്കുകയായിരുന്നു. . ഹൈസ്‌കൂളില്‍ അവസാന ഇനങ്ങൾ  പൂര്‍ത്തിയാകാനുള്ളപ്പോള്‍ കിരീടപ്പോരാട്ടത്തില്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ് കല്‍പ്പറ്റയും എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിയും ഇഞ്ചോടിഞ്ച് മത്സരത്തിലായിരുന്നു.  അവസാന നിമിഷങ്ങളിൽ  എം.ജി. എം. 103 പോയിന്റോടെ രണ്ടാം സ്ഥാനക്കാരും  ഹയര്‍സെക്കന്‍ഡറിയിൽ വിജയികളായ മീനങ്ങാടി ജി.എച്ച്. എസ്. എസ്. മൂന്നാം സ്ഥാനക്കാരുമായി. . ഹയർ സെക്കണ്ടറിയിൽ അവസാന ഇനങ്ങൾ  പൂര്‍ത്തിയാകാനുള്ളപ്പോള്‍ ജി.എച്ച്.എസ്.എസ് മീനങ്ങാടിയും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടും കടുത്ത പോരാട്ടമാണ് നടന്നത്. .   ചവിട്ടുനാടകം, സംഘഗാനം, ഒപ്പന, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, വൃന്ദവാദ്യം, മാര്‍ഗംകളി തുടങ്ങിയ ഇനങ്ങളാണ് രാത്രി വൈകി പുലർച്ചെ വരെ നടന്നത്. . ഗ്രൂപ്പിനങ്ങളായതിനാല്‍ പോയിന്റുകള്‍ മാറിമറിയാനുള്ള സാധ്യത കൂടുതലായിരുന്നു. . 
      അറബിക് കലാമേളയില്‍ മുട്ടിലിന് കിരീടം
തോമാട്ടുചാല്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ അറബിക് കലാമേളയില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ഡബ്ല്യു.ഒ.വി.എച്ച്്.എസ്.എസ് മുട്ടിലിന് കിരീടം. 55 പോയിന്റോടെയാണ് ഇവര്‍ കിരീടത്തില്‍ മുത്തമിട്ടത്. തൊട്ട് പിന്നില്‍ 51 പോയിന്റുമായി ക്രസന്റ് പബ്ലിക് സ്‌കൂള്‍ പനമരവും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടും രണ്ടാംസ്ഥാനം പങ്കിട്ടു. മൂന്നാംസ്ഥാനത്തുള്ള ജി.എച്ച്.എസ്.എസ് തലപ്പുഴക്ക് 16 പോയിന്റാണുള്ളത്. 15 പോയിന്റുള്ള ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയാണ് നാലാമത്. ഉപജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി 90 പോയിന്റുമായി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ 86 പോയിന്റുള്ള വൈത്തിരി റണ്ണറപ്പായി. 77 പോയിന്റുള്ള മാനന്തവാടിയാണ് മൂന്നാമത്.
സംസ്കൃതോത്സവത്തിൽ ആകെ ഉള്ള 18 ഇനങ്ങളും പൂർത്തിയായപ്പോൾ 58 പോയിന്റോടെ കണിയാരം ഫാ: ജി.കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. 47 പോയിന്റ് നേടിയ കിയാമ്പറ്റ ജി.എച്ച്. എസ്. എസ്. ആണ് റണ്ണർ അപ്പ് .
 ഉപജില്ലാ തലത്തിൽ മാനന്തവാടിക്കാണ് സംസ്കൃതോത്സവത്തിൽ ഓവറോൾ .
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ട്രോഫികൾ വിതരണം ചെയ്തു. 
 നൃത്തചുവടുകൾക്കും നാട്യാ വിസ്മയങ്ങൾക്കും സംഗീത സാഗരങ്ങൾക്കും വിജയം കൊയ്ത് വയനാട് സംസ്ഥാന തലത്തിലേക്ക് മറ്റൊരു മത്സരത്തിനായ് ഒരുങ്ങി കഴിഞ്ഞു. കോടമഞ്ഞിൽ കുതിർന്ന വടുവൻചാലിന്റെ മുറ്റത്ത് വിരിഞ്ഞത് നീലക്കുറിഞ്ഞി, നിശാഗന്ധി, സൂര്യകാന്തി, ശംഖുപുഷ്പം, ചെമ്പകം, പാരിജാതം എന്നീ അഞ്ച് വേദികളായിരുന്നു. പൂക്കളിൽ നിന്ന് തേൻ നുകരാനെത്തിയവരും അനവധിയായിരുന്നു. ഭരതനാട്യം, കേരളനടനം, ഒപ്പന, തിരുവാതിര,  കഥാപ്രസംഗം, പൂരക്കളി, തുടങ്ങി മുപ്പത്തിയാറോളം ഇനങ്ങളാണ് കലോത്സവത്തിൽ അരങ്ങു വച്ചത്. വയനാട് ജില്ലയെ കലയുടെ കേളികൊട്ടു കൊണ്ട് അലങ്കരിക്കാനായ് തെണ്ണൂറ്റിയഞ്ച് സ്‌കൂളുകളിൽ നിന്നായി ആയിരത്തിയറുനൂറ്റി പതിനാല് കുട്ടികളായിരുന്നു എത്തിയത്. ഹൈസ് സ്കൂൾ വിഭാഗത്തിൽ നൂറ്റിയറുപതിൽ കൂടുതൽ അപ്പീലുകളും ഹയർ സെകണ്ടറി വിഭാഗത്തൽ നൂറ്റിമുപ്പതിൽ കൂടുതൽ അപ്പീലുകളും ഹൈസ് സ്കൂൾ വിഭാഗം സംസ്കൃത ഇനങ്ങളിൽ ഏഴ് അപ്പീലുകളും അറബിക്കിൽ ഏഴും അപ്പീലുകളുമാണ് ലഭിച്ചത്. പ്രതിസന്ധികൾക്കിടയിലും കലോത്സവ   പ്രവർത്തനങ്ങൾ ഊർജ്ജിതമായ രീതിയിൽ നടന്നുവെന്ന് പ്രോഗ്രാം കൺവീനർ റ്റി.കെ ബിനോയ് പറഞ്ഞു.
( കലോത്സവ റിപ്പോർട്ടുകളും ചിത്രങ്ങളും തയ്യാറാക്കിയത്.: സിജു വയനാട്, ജിൻസ് തോട്ടും കര, പി.പി.അഫ്സൽ, കെ. ജാഷിദ് ,അവനീത് ഉണ്ണി, ഹാഷിം തലപ്പുഴ, ആര്യ ഉണ്ണി, അഹല്യ ഉണ്ണിപ്രവൻ, സെഫീദ  സെഫി, പി.എസ്. അശ്വതി)

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *