May 10, 2026

പഴശ്ശി ദിനം : ഒരുക്കങ്ങൾ ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
.

 മാനന്തവാടി:213ാമത് പഴശ്ശിവീരാഹുതി വാർഷികദിനം നവംബർ 30-ന് വിപുലമായി ആചരിക്കാൻ വയനാട് പൈതൃക സംരക്ഷണ കർമസമിതി തീരുമാനിച്ചു. ആയിരങ്ങൾ പങ്കെടുക്കുന്ന സ്മൃതി യാത്രയും അനുസ്മരണ സമ്മേളനവും  അന്നേദിവസം മാനന്തവാടിയിൽ നടക്കും. താമരശ്ശേരി,വടകര, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ദേശീയോദ്ഗ്രഥന ബൈക്ക് റാലി പഴശ്ശി കുടീരത്തിൽ സമാപിക്കും. പരിപാടികളുടെ  വിജയത്തിന് 101അംഗ സ്വാഗതസംഘം രൂപീകരിച്ചു.പള്ളിയറ രാമൻ മുഖ്യരക്ഷാധികാരിയും കെസി പൈതൽ  അധ്യക്ഷനും വി കെ സന്തോഷ് കുമാർ ജനറൽ കൺവീനറും ആയിരിക്കും.  പഴശ്ശി ദിന പരിപാടികളുടെ വിജയത്തിനു ഇന്നു(22 ന്) വൈകുന്നേരം മണ്ഡലാടിസ്ഥാനത്തിൽ പ്രാദേശിക തലങ്ങളിൽ സ്വാഗതസംഘം യോഗം ചേരുമെന്ന് ജനറൽ കൺവീനർ വി കെ സന്തോഷ് കുമാർ അറിയിച്ചു


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *