May 19, 2024

ആദായത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും കാട്ടിക്കുളത്ത് മലേഷ്യൻ സ്ട്രീസ് ലമൺ കൃഷിക്ക് തുടക്കമായി.

0
കാട്ടിക്കുളത്ത്  മലേഷ്യൻ സ്ട്രീസ് ലമൺ  കൃഷിക്ക് തുടക്കമായി.  .  വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവുമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്കായാണ് മലേഷ്യൻ ലമൺ ചെടി വിതരണം ചെയ്തത് . ബ്ലോക്ക്    പഞ്ചായത്ത്  അംഗം ഡാനിയൽ ജോർജ് ചെടി ആത്താറ്റിൽ വിബിന് കൈമാറി. വയനാട് റീജനൽ കൺസൾട്ടിംഗ് കമ്പനിയാണ് മലേഷ്യൻ ലമൺ  വിതരണം ചെയ്തത്.  നാരങ്ങയോട് സാമ്യമുള്ള ചെടികൂടിയാണിത്. ഒന്നര വർഷം കൊണ്ട് കായ്ഫലമാകുന്ന കായ് കമ്പനി തന്നെ   കിലോക്ക്  45O രൂപ  പ്രകാരം നേരിട്ട് എടുക്കുമെന്ന  എഗ്രിമെന്റ് പ്രകാരമാണ് ചെടികൾ കർഷകർക്ക് നൽകുന്നത് .വിദേശ രാജ്യങ്ങളായ സൗദി, ഒമാൻ, 

 മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ വൻ വിലയുള്ള ഫലവൃക്ഷമാണ് മലേഷ്യൻ സ്ട്രീസ് ലമൺ . ചെടി പരീക്ഷണാടിസ്ഥാനത്തിൽ പുൽപ്പള്ളിയിൽ 40 ഏക്കറോളം വിസ്തൃതിയിൽ നിലവിൽ കൃഷി ചെയ്യുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *