July 26, 2026

സര്‍ഫാസി നിയമത്തിന്റെ മറവില്‍ കുടിയിറക്കാന്‍ നീക്കം-ഹരിതസേന ധര്‍ണ്ണ നടത്തി.

0
IMG-20181123-WA0077
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;സര്‍ഫാസി നിയമത്തിന്റെ പേരില്‍ കര്‍ഷക കുടുംബത്തെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹരിതസേന മാനന്തവാടി ജില്ലാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കമ്മന നടുക്കര ലീലയെയാണ് ജില്ലാ ബേങ്കില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപ തിരിച്ചടക്കാത്തതിനാല്‍ കുടിയിറക്കാന്‍ ബേങ്ക് നീക്കം നടത്തുന്നത്.64,000 രൂപ മുമ്പ് അടച്ചിരുന്നെങ്കിലും ഇപ്പോള്‍ നാല് ലക്ഷം രൂപാ അടക്കാനാവശ്യപ്പെട്ടാണ് ബേങ്ക് നോട്ടീസ് നല്‍കിയിരുന്നു..പ്രളയം കൃഷിനാശം തുടങ്ങിയ കാരണത്താല്‍ കര്‍ഷകര്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ജപ്തി നടപടികളനുവദിക്കില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് വി.ടി പ്രതീപ് കുമാര്‍ പറഞ്ഞു.ജപ്തി നടപടിയെ ഏതറ്റം വരെയും എതിര്‍ത്ത് പരാജയപ്പെടുത്താനാണ് ഹരിതസേനയുടം തീരുമാനം.എം.സുരേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു ജോസ് പുന്നയ്ക്കല്‍, ജോസ് പാലയാണ, എം.എ.അഗസ്ത്യന്‍, ടി.യു.ജോസ്, എം.സുധാകര സ്വാമി, വി.ജെ.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *