April 28, 2024

രാമച്ച ജൈവ പ്രതിരോധം: ജില്ലാതല കര്‍മസമിതി രൂപീകരിക്കും

0

   പ്രളയബാധിത പ്രദേശങ്ങളില്‍ രാമച്ചം നട്ടുപിടിപ്പിച്ച് ജൈവ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 15നകം ജില്ലാതല കര്‍മസമിതി രൂപീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊഴുതന, വൈത്തിരി, തവിഞ്ഞാല്‍, പനമരം, തിരുനെല്ലി പഞ്ചായത്തുകളിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് രാമച്ച ജൈവവേലി നിര്‍മിക്കുക. ഡിസംബര്‍ 5 ന് മുമ്പ് ഇവിടങ്ങളില്‍ സാധ്യതാ പഠനം നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാമച്ച നഴ്‌സറി തുടങ്ങാമെന്നും തുടര്‍പ്രവര്‍ത്തനം നടത്താമെന്നും ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.ജി.വിജയകുമാര്‍ അറിയിച്ചു. ചരിഞ്ഞ പ്രദേശങ്ങളില്‍ രാമച്ചം നട്ടുപിടിപ്പിച്ചാല്‍ ഇതിന്റെ വേര് ആഴ്ന്നിറങ്ങി മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാം. പുഴയോര സംരക്ഷണത്തിനും രാമച്ചം ഉപയോഗിക്കാം. നിലവില്‍ നൂറോളം രാജ്യങ്ങളില്‍ രാമച്ചം സുരക്ഷിതമായ ജൈവ മണ്ണ്‌സംരക്ഷണ മാര്‍ഗമായി ഉപയോഗിക്കുന്നുണ്ട്. യോഗത്തില്‍ എഫ്‌ഐബി അഡൈ്വസറി ബോര്‍ഡ് അംഗം സി ഡി സുനീഷ് വിഷയാവതരണം നടത്തി. ഇന്ത്യ വെറ്റിവേര്‍ നെറ്റ്‌വര്‍ക്ക് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഹരിദാസ്, സയിദ് സാംസണ്‍ നാബി എന്നിവര്‍ സംസാരിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍, പഞ്ചായത്ത് സെക്രട്ടറിമാരായ കെ സുനന്ദരരാജന്‍, എന്‍ അനില്‍കുമാര്‍, കെ മുഹമ്മദ് സലീം, ആര്‍ എ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *