July 26, 2026

പുൽപ്പള്ളി ക്ഷീരസംഘത്തിലെ മുഴുവൻ കർഷകരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

0
press
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പുൽപ്പള്ളി ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ കർഷകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജില്ലയിൽ ആദ്യമായാണ് ഒരു ക്ഷീര സഹകരണ സംഘം ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നൽകുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രളയം ബാധീച്ചത് ക്ഷീര മേഖലയെ ആണ്. മഴ കൂടുതൽ കൊണ്ട് പച്ചപ്പുല്ല് ലഭ്യത കുറഞ്ഞു. തൻമൂലം പാലുൽപാദനം കുറഞ്ഞുമിരിക്കുന്ന ഈ സമയത്ത് പോലും ക്ഷീരകർഷകർ സംഭാവന നൽകിയത് അഭിനന്ദനാർഹമാണെന്നും വയനാട്ടിലെ  മറ്റു ക്ഷീരസംഘങ്ങളും ഇത് മാതൃകയാക്കണമെന്നും തുക ഏറ്റുവാങ്ങിക്കൊണ്ട്  മന്ത്രി.ജി.'. സുധാകരൻ പറഞ്ഞു. ക്ഷീരസംഘം പ്രസീഡണ്ട്  ബൈജു നമ്പിക്കൊല്ലീ  ഒരു ലക്ഷത്തി പതിനാറായിരത്തീ അഞ്ഞൂറ് രൂപയുടെ ചെക്ക് കൈമാറി .ഡയറക്ടർമാരായ യൂ.എൻ. കുശൽ , മോളി ജോർജ്ജ് തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *