June 21, 2026

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി സംസ്ഥാന ക്യാമ്പ് ഇന്ന് തുടങ്ങും

0
IMG_20181121_123825
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വേൾഡ് പീസ് കൗൺസിലിന്റെ ഇന്ത്യൻ ചാപ്റ്റർ ആയ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി സംസ്ഥാന ക്യാമ്പ് ഇന്ന്  തുടങ്ങും. കൽപ്പറ്റ എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ 24, 25 തിയ്യതികളിലാണ് പരിപാടി.യുദ്ധം മരണമാണ് സമാധാനമാണ് ജീവിതം എന്ന ഐപ്സോ സന്ദേശത്തിന്റെ കാലിക പ്രധാന്യം ഉൾക്കൊണ്ട് നടത്തുന്ന പരിപാടി എം.പി ഡി. രാജ ഉത്ഘാടനം ചെയ്യും.  മുൻ എം.പി  സി.പി നാരായാണൻ പതാക ഉയർത്തും. മുൻ എം.പി എം.എ.ബേബി മുഖ്യ പ്രഭാഷണം നടത്തും. എം.പി, എം.പി വിരേന്ദ്രകുമാർ ആശംസയും അർപ്പിക്കും. എം.പി ബിനോയ് വിശ്വം  ലോക സമാധാനം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ  ക്ലാസ്സും നടത്തും. ഡി.സി.സി പ്രസിഡന്റും എം.എൽ.എയും ആയ  ഐ.സി.ബാലകൃഷ്ണൻ, സി.പി.ഐ.   എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ, എം .എൽ .എ മുല്ലക്കര രത്നാകൻ,ഐപ്സോ ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ.വി.ശിവദാസ്, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറി ഇ.വേലായുധൻ,
സംസ്ഥാന ട്രഷറർ എം.എ.ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. തുടർന്ന് ഭാവി പരിപാടികളെ കുറിച്ചുള്ള പൊതുചർച്ചയും ഉണ്ടാകും.  സമാപന ദിവസമായ നാളെ  പൊതുചർച്ചയും, 
ഐപ്സോ ജില്ലാ പ്രസിഡന്റ് എം. മധു നടത്തുന്ന മതം, വിശ്വാസം, ജനാധിപത്യം എന്ന വിഷയത്തെ സംബന്ധിച്ച ക്ലാസും, എം.എൽ.എ മുല്ലക്കര രത്നാകരൻ നടത്തുന്ന കേരളത്തിന്റെ പുനസൃഷ്ടി എന്ന വിഷായാസ്പദമായ ക്ലാസും ഉണ്ടാകും.
ഐപ്സോ ജില്ലാ സെക്രട്ടറി എം.എഫ് ഫ്രാൻസിസ് പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു സംസാരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *