July 25, 2026

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി സംസ്ഥാന ക്യാമ്പ് കൽപ്പറ്റയിൽ ആരംഭിച്ചു

0
20181124_111531
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സംസ്ഥാന ക്യാമ്പ് കൽപ്പറ്റ എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ ആരംഭിച്ചു.എം.പി ബിനോയ് വിശ്വം ഉദഘാടനം ചെയ്തു.ഐപ്സോ സംസ്ഥാന പ്രസിഡന്റ് സി പി.നാരായണൻ പതാക ഉയർത്തി. എം.എൽ എ സി.കെ.ശശിന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ വയനാട് ജില്ല സെക്രട്ടറി വിജയൻ ചെറുകര, സി പി ഐഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മുൻ എംപി സി എസ് സുജാത, ഐപ്സോ സംസ്ഥാന സെക്രട്ടറി ജോസ് പ്രകാശ്, എം.മധു, പി.കെ. മൂർത്തി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക്, ഇ.വേലായുധൻ, എം.എ.ഫ്രാൻസിസ്, എന്നിവർ പ്രസംഗിച്ചു.ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ വി.ദിനേഷ്കുമാർ നന്ദിയും പറഞ്ഞു. ക്യാമ്പ് നാളെ സമാപിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 150 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *