May 3, 2024

സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് :വയനാട്ടിൽ സൗജന്യ പരിശീലനം.

0
Img 20181124 123040
കല്‍പ്പറ്റ: ജില്ലയിലെ യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പിന് പരിശീലനം ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നു. കണ്ണൂര്‍ ആസ്ഥാനമായ എക്‌സാറ്റ് ട്രസ്റ്റാണ് നടവയലില്‍ പരിശീലനം നല്‍കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ഏപ്രില്‍, മേയ് മാസങ്ങളില്‍ കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് സെന്ററില്‍ നടക്കാനിരിക്കുന്ന റാലിക്കായാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ ഏഴുമുതല്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്. പത്താം ക്ലാസ് പാസായ പതിനേഴര വയസനും 23 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ആര്‍മി റിക്രൂട്ട്‌മെന്റ് അനുശാസിക്കുന്ന ശാരീരിക യോഗ്യത പരിശോധനയും തസ്തികകള്‍ക്കനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനും അന്ന് നടക്കും. ഏതെങ്കിലും വിധത്തിലുള്ള ശാരീരിക അയോഗ്യതകള്‍ ഉണ്ടെങ്കില്‍ ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കും. ദിവസവും എത്തിച്ചേരാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് മിതമായ ഫീസ് നിരക്കില്‍ ഭക്ഷണ താമസ സൗകര്യത്തോടെയുള്ള പരിശീലനം ലഭ്യമാണ്. റയില്‍വേ പോലീസ്, എസ്എസ്‌സി(ജിഡി), ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ അര്‍ധ സൈനിക മേഖലകളിലേക്കുള്ള എഴുത്തുപരീക്ഷകള്‍ക്കുള്ള പരിശീലനം ഇന്നാരംഭിക്കും. കേരള പോലീസ് സെലക്ഷനുള്ള ഫിസിക്കല്‍ ട്രയ്‌നിംഗ് ഡിസംബര്‍ ഒന്നിന് തുടങ്ങും. ഫോണ്‍: 9495371012, 9961531012, കണ്ണൂര്‍ ഓഫീസ്: 04972764484. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ കെ. പ്രേമരാജന്‍, മാനേജര്‍ പ്രവീണ്‍, വിജിത്ത്, സജിന്‍ ജോസഫ് എന്നിവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *