June 21, 2026

മലബാറിന്റെ കോതമംഗലം തൃശ്ശിലേരി മോർ ബസേലിയോസ് പള്ളിയിൽ വിളക്ക് നേർച്ച തുടങ്ങി

0
IMG-20181126-WA0001_1543222720879
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙:  മലബാറിന്റെ കോതമംഗലമായ  തൃശ്ശിലേരി മോർ ബസേലിയോസ്
യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ്
ബാവയുടെ തിരുശേഷിപ്പ് കബറിടത്തിൽ വിളക്ക്  നേർച്ച തുടങ്ങി. രണ്ടാമത്
പ്രതിമാസ  പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന വിളക്ക് വഴിപാടിന് വികാരി
ഫാ. ജോർജ് നെടുന്തള്ളിൽ, മറ്റത്തിൽ യാക്കോബ് എന്നിവർ ചേർന്ന്  തുടക്കം
കുറിച്ചു. എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിൽ
വിളക്ക്  നേർച്ച നടത്താൻ അവസരം ഉണ്ട്.  രണ്ടാമത് പ്രതിമാസ പെരുന്നാൾ 7
കുടുംബങ്ങൾ ചേർന്നാണ് ഏറ്റുകഴിച്ചത്. എല്ലാ മാസവും അവസാന ശനിയാഴ്ചകളിലാണ്
പ്രതിമാസ പെരുന്നാൾ നടക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് കുർബാന,
മധ്യസ്ഥ പ്രാർത്ഥന, പാച്ചോർ നേർച്ച എന്നിവയും നടക്കും. എല്ലാ ദിവസവും
വൈകുന്നേരങ്ങളിൽ തിരുശേഷിപ്പ് കബറിങ്കൽ സന്ധ്യാപ്രാർഥനയും മധ്യസ്ഥ
പ്രാർത്ഥനയും നടന്ന് വരുന്നുണ്ട്. കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന
പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിടം സ്ഥിതി
ചെയ്യുന്ന വടക്കേ വനാടില ഏക ദേവാലയവും പരിശുദ്ധന്റെ നാമം പേറുന്ന ഏക
ദേവാലയവുമാണ് തൃശ്ശിലേരിയിലേത്. അടുത്ത പ്രതിമാസ പെരുന്നാൾ ഡിസംബര്‍ 29ന്
നടക്കും. ഫോൺ–  8281714122.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *