July 26, 2026

സംസ്ഥാന സബ് ജൂനിയർ ഖോ -ഖോ ചാമ്പ്യൻഷിപ്പ് സമാപിച്ചു

0
kho-kho
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ്  & സെന്റ്  പോൾസ്  ഇംഗ്ലീഷ്   ഹൈസ്‌കൂളിൽ  
നടന്ന 42  മത്  സംസ്ഥാന സബ് ജൂനിയർ  ഖോ ഖോ  ചാമ്പ്യൻഷിപ്പിൽ  ആണ്‍
കുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജില്ല ചാമ്പ്യന്മാരായി. തിരുവനന്തപുരത്തിന്
2 ാം സ്ഥാനവും മലപ്പുറം 3 ാം സ്ഥാനവും കരസ്ഥമാക്കി..   പെണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാട് ജില്ല ചാമ്പ്യന്മാരായി.  തൃശൂരിന് 2 ാം സ്ഥാനവും എറണാകുളം 3ാം സ്ഥാനവും നേടി. ജില്ല സ്‌പോർട്‌സ് കൗണ്‍സിൽ പ്രസിഡന്റ് 
എം. മധു  വിജയികൾക്ക്   ട്രോഫികൾ   നൽകി.  മീനങ്ങാടി   ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശ്രീ. സി. അസൈനാർ ഉദ്ഘാടനം ചെയ്തു.   ജില്ലാ  പ്രസിഡന്റ് എ.ഡി. ജോ, അദ്ധ്യക്ഷത വഹിച്ചു.ഫാ. മീഖായേൽ ജേക്കബ് പുല്ല്യാട്ടേൽ, 
ഫാ. വിപിൻ കുരുമോളത്ത്, ക്രിക്കറ്റ് അസോസിയേഷന്റെ നാസർ മച്ചാൻ, സലീം
കടവൻ,  സ്‌പോർട്‌സ്  കൗണ്‍സിൽ   സെക്രട്ടറി എ.ടി. ഷണ്‍മുഖൻ  ഖോ-ഖോ
അസോസിയേഷൻ  സംസ്ഥാന  ഭാരവാഹികളായ ജി.വി.പിള്ള,  ജിജു സ്‌കറിയ,
കെ. പി. വിജയിടീച്ചർ,  പ്രിൻസിപ്പൾ പി.ഐ  മാത്യു,  സ്‌കൂൾ  മാനേജർ അനിൽ
ജേക്കബ് കീച്ചേരിൽ,  ട്രസ്റ്റി   സാബു  കുര്യാക്കോസ്  പുത്തയത്ത്, പി.റ്റി.എ 
പ്രസിഡന്റ് ജോഷി മാമുട്ടത്തിൽ, പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *