May 16, 2024

അനുബന്ധ റോഡ് നിർമ്മാണം ഇഴയുന്നു പാലം ഉൽഘാടനം വൈകുന്നു

0
Img 20181126 Wa0000

മാനന്തവാടി – ഏറെ മുറവിളികൾക്ക് ശേഷം പാലം യാഥാർത്ഥ്യമായെങ്കിലും അനുബന്ധ റോഡുകളുടെ നിർമ്മാണം ഇഴയുന്നതുമൂലം പാലം ഉൽഘാടനം വൈകുന്നു. മാനന്തവാടി നഗരസഭയെയും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒഴക്കോടി ചെറുപുഴ പാലമാണ് കരാറുകാരന്റെ അനാസ്ഥ മൂലം ഉൽ ഘാടനം വൈകുന്നത്. അന്നത്തെ മന്ത്രി പി.കെ.ജയലക്ഷ്മി മുൻകൈ എടുത്താണ് നാല് കോടി രൂപ പാലത്തിനും അനുബന്ധ റോഡിനുമായി അനുവദിച്ചത്.2016 ജനുവരിയിൽ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പാലം പണി ദ്രുതഗതിയിൽ പൂർത്തിയായെങ്കിലും മുന്നൂറ് മീറ്ററോളം അനുബന്ധ റോഡിന്റെ നിർമ്മാണം ഇഴയുകയായിരുന്നു. 2017 മാർച്ചിൽ അനുബന്ധ റോഡിന്റെ സോളിംഗ് പ്രവർത്തിപൂർത്തീകരിച്ചെങ്കിലും മഴക്കാലം കഴിഞ്ഞിട്ടും ടാറിംഗ് പ്രവർത്തികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇതിനൊപ്പം നിർമ്മാണം ആരംഭിച്ച പേര്യ പനന്തറ പാലം കഴിഞ്ഞ ദിവസം ഉൽഘാടനം നടത്തിയിരുന്നു. തൊണ്ടർനാട് ,തവിഞ്ഞാൽ പഞ്ചായത്തിലുള്ളവർക്കും മാനന്തവാടിയിൽ നിന്നും എളുപ്പത്തിൽ കുറ്റ്യാടി മേഖലകളിലേക്ക് എത്തുവാൻ ഉപകരിക്കുന്ന വഴിയാണ് ചെറു പുഴ പാലം. അനുബന്ധ റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ പൊതുമരാമത്ത് ഓഫീസ് ഉപരോധ മടക്കമുള്ള സമരപരിപാടികൾക്ക് നാട്ടുകാർ തയ്യാറെടുക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *