April 29, 2024

കുടുംബശ്രീ വയനാട് ഗോത്ര മേള ‘നങ്കആട്ട” .

0
03 7
സു.ബത്തേരി: കുടുംബശ്രീ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിലുൾപ്പെടുത്തി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവർത്തനങ്ങളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനും ആദിവാസി തനത് സംസ്‌കാരത്തെ അടുത്തറിയുതിനും പൊതു സമൂഹത്തിന് അവസരമൊരുക്കുന്നതിനുമായി വയനാട് ഗോത്രമേള ' നങ്കആട്ട' 2018'  സുൽത്താൻ ബത്തേരി ടൗണ്‍ഹാളിൽ ആരംഭിച്ചു.. മേളയുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളുടെ പ്രദർശനം,പാരമ്പര്യ ഭക്ഷ്യമേള, ആദിവാസി വൈദ്യം, തനത് ഉൽപങ്ങളുടെ പ്രദർശനം, വിൽപന, ഗോത്ര  സംസ്‌കാരിക ഫോട്ടോ പ്രദർശനം, ചിത്ര പ്രദർശനം,'ഗോത്ര മുന്നേറ്റേം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സെമിനാർ എന്നിവയും നടന്നു..വിവിധ സമുദായങ്ങളുടെ വട്ടക്കളി, കമ്പള നൃത്തം, കോൽക്കളി, ഗദ്ദിക, വടക്കൻ പാട്ട്, നെല്ല് കുത്ത് പാട്ട്, എന്നിവയും അരങ്ങിലെത്തി.മേളയോടനുബന്ധിച്ച് വിവിധങ്ങളായ കലാ കായിക സാംസ്‌കാരിക പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ നടത്തിയിരുന്നത് .കുടുംബശ്രീ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട യൂത്ത് ക്ലബ്ബുകൾക്കായി നവംബർ 18 മുതൽ 21 വരെ ബ്ലോക്ക് തലങ്ങളിൽ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളെ വെച്ചു കൊണ്ട് ജില്ലാ തല മത്സരം ഡിസംബർ 2 ന് നടക്കും.മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലം നല്കി ഗോത്രശ്രീ വയനാട് എന്ന പേരിൽ കുടുംബശ്രീ ഫുട്‌ബോൾ ടീമിനെ വാർത്തെടുക്കുക എന്നതും ലക്ഷ്യമാണ്. പട്ടിക വർഗ്ഗ യൂത്ത് ക്ലബ്ബുകൾക്കായി ജില്ലാതലത്തിൽ അത്‌ലറ്റിക്‌സും പാരമ്പര്യ അമ്പെയ്ത്ത് മത്സരവും അടുത്ത ദിവസങ്ങളിൽ മേളയുടെ ഭാഗമായി നടക്കും.ആദിവാസി മേഖലയിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി രൂപീകരിച്ച കാറ്ററിംഗ് ഗ്രൂപ്പിന്റെ അരങ്ങേറ്റവും മേളയിൽ നടന്നു.
ഗോത്രമേള സുൽത്താൻ ബത്തേരി നിയോജക മണ്ഢലം എം.എൽ.എ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്‌സണ്‍ ടി എൽ സാബു അദ്ധ്യക്ഷം വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത മുഖ്യപ്രഭാഷണം നടത്തി..മേളയുടെ ഭാഗമായി വയനാട് നാട്ടുക്കൂട്ടവും തിരുനെല്ലി ബേഗൂർ സ്വദോ ധിമ്മി  കാട്ടുനായ്ക്ക കലാസംഘം അവതരിപ്പിച്ച പരിപാടിയും  നടന്നു. ജില്ലാ സ്‌കൂൾ യുവജനോത്സവത്തിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ കല്ലൂർ എം ആർ എസ് സ്‌കൂൾ ടീമിനെ ആദരിക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *