July 26, 2026

താളും തകരയും : വയനാടൻ രുചിയൊരുക്കി കുടുംബശ്രീ ഭക്ഷ്യമേള ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കുടുംബശ്രീ വയനാട് ജില്ലാ മിഷന്റ നേതൃത്വത്തിൽ കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് വച്ച് താളും തകരയും എന്ന പേരിൽ ഭക്ഷ്യമേള ആരംഭിച്ചു.പാരമ്പര്യ ഭക്ഷണങ്ങളുടെ ഗുണവും , രുചിയും പൊതു സമൂഹത്തിന് മനസ്സിലാക്കുക, കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യമേളയുടെ നടത്തുന്നത്.. വയനാടൻ സംസ്‌കാരത്തിന്റ രുചി ഭേദങ്ങൾ , ഓർമ്മകളിൽ തങ്ങി നിൽക്കുന്ന കൊതിയൂറും വിഭവങ്ങൾ , ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകുന്ന വിവധയിനം ഭക്ഷണങ്ങൾ , ഔഷധമൂല്യങ്ങളുള്ള  വിവിധയിനം ഭക്ഷണ വിഭവങ്ങൾ എന്നിവ ഗുണമേൻമ ഉറപ്പ് വരുത്തി പരിശുദ്ധിയോടെ കുടുംബശ്രീ ഭക്ഷ്യമേളയിൽ ലഭ്യമാകും. 
വിവിധയിനം പുഴുക്കുകൾ, വ്യത്യസ്ത പുട്ട് വിഭവങ്ങൾ,  ഇലക്കറികൾ, നാടൻ കോഴിക്കറിയും പത്തിരിയും/ദോശ/അപ്പം/കപ്പ തുടങ്ങിയ കോമ്പിനേഷനുകൾ,വിവിധ ഇനം ബിരിയാണികൾ , കബ്‌സ , കൂട്ടു വിഭവങ്ങൾ, ഇല അട, ആവി അട, ഇറച്ചി അട, ഉഴുന്ന്‍ വട, ഉക്കായ, വിവിധ തരം പൊരികൾ തുടങ്ങിയ സ്‌നാക്‌സുകൾ,  ചുക്ക് കാപ്പി, പൊടിച്ചായ, ഇലച്ചായ, ഏലക്കാ ചായ, വയനാടൻ കാപ്പി, ബഹുവിധമായ കഞ്ഞികൾ, വിവിധ പായസങ്ങൾ കുടുംബശ്രീ ഉൽപ്പങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കുടാതെ ന്യൂട്രീഷ്യസ് ഊണും ലഭ്യമാകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *