April 29, 2024

വയനാടിന് അഭിമാനമായി ശാസ്ത്രമേളയില്‍ പിണങ്ങോട് ചാമ്പ്യന്മാര്‍

0
Shasta 02
കൽപ്പറ്റ: 
നവംബര്‍ 24,25 തിയ്യതികളില്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന ശാസ്ത്ര, ഗണിത ശാസ്ത,സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, എെ.ടി മേളകളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രേസും സ്ഥാനങ്ങളും നേടിയ സ്ഥാപനമായി ഡബ്ല്യു.ഒ. എച്ച്.എസ്.  പിണങ്ങോട് തിരഞ്ഞടുക്കപ്പെട്ടു. 
      ആയിരത്തിത്തൊള്ളായിരത്തില്‍പരം ഹയര്‍സെക്കന്ററി സ്ക്കൂളുകളോട് മത്സരിച്ച് സാമൂഹിക ശാസ്ത്രമേളയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞത് ജില്ലക്ക് അഭിമാനമായി. ഇരുപത്തിനാല് വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളില്‍ മത്സരിച്ച് സമ്മാനര്‍ഹരായത്. 
സാമൂഹ്യ ശാസ്ത്രമേളയില്‍ വര്‍ക്കിം മോഡലിന് ഹന്നത്ത് സി എച്ച്, അപര്‍ണ കെ കെ, പ്രസംഗത്തില്‍ മംഷിദ കെ, അറ്റ്ലസ് നിര്‍മ്മാണത്തില്‍ ഫിദ ഫസ്നയും എ ഗ്രെടിനു അര്‍ഹരായി.
ശാസ്ത്രമേളയില്‍ സ്റ്റില്‍ മോടലിന് ആയിഷ ഫിദ, ഫമി ഫിറോസ്, പരീക്ഷണത്തില്‍ നിഹാല, നയന്‍താര ജെ ആര്‍, പ്രോജെക്ടില്‍ ഫാത്തിമ ലബീബ, അംന ഷെറിന്‍ എന്നിവരും എ ഗ്രെടിനു അര്‍ഹരായി.
ഗണിത ശാസ്ത്രമേളയില്‍ നമ്പര്‍ ചാര്‍ട്ടില്‍ റുബീന എ, ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ വസുദേവ് കൃഷ്ണ, സ്റ്റില്‍ മോടലില്‍ അമൃത മെറിന്‍ സണ്ണി, വര്‍ക്കിംഗ് മോടലില്‍ മാജിത ശഹനയും, പ്യുര്‍ കണ്‍സ്ട്രക്ഷനില്‍ ശാഹിദ് സമാന്‍ വി, പസ്സ്ല്‍ ദിയ എല്‍സ ഷാജു, ഗെയിമില്‍ അജന നാദിയ കെ, ക്വിസ്സില്‍ ജയദേവ് ഗോവിന്ദും സമ്മാനാര്‍ഹരായി.
എെ ടി മേളയില്‍ മള്‍ട്ടി മീഡിയ പ്രസന്റേശനില്‍ ആമിന കുരിക്കള്‍ മടത്തില്‍ , ഡിജിറ്റല്‍ പെയിന്റിങ്ങില്‍ അനിരുദ് കെ ജി, ക്വിസ്സില്‍ ജെഫിന്‍ ജോസഫ് എന്നിവരും സമ്മാനം നേടി.
വര്‍ക്ക് എക്സ്പീരിയന്‍സില്‍ പാവ നിര്‍മ്മാണത്തില്‍ അനഞ്ജന വിനോദ്, എമ്ബ്രോയിടറി ആഷ്ണ ഷെറിന്‍, ബുക്ക് ബൈന്ടിങ്ങില്‍ എബിന്‍ കെ തങ്കച്ചന്‍ എന്നിവരും സമ്മാനാര്‍ഹരായി.
ശാസ്ത്ര,ഗണിത ശാസ്ത്രമേളയില്‍ സെക്കന്റ് റണ്ണര്‍ അപ്, എെ.ടി മേളയില്‍ ഫോര്‍ത്ത് റണ്ണര്‍ അപ് എന്നിവയും ഈ സ്ഥാപനം കരസ്ഥമാക്കി.
    അയ്യൂബ്.ടി, ജയ്സണ്‍ .പി.ജെ, മുജീബ് .ടി, റഈസ് കെ.എ , സുബൈദ .എ.കെ, മഞ്ജു രവീന്ദ്രന്‍, ഷീജ ചാക്കോ, സീനത്ത് .ടി എം, സുബൈദ ഖാത്തൂന്‍ എന്നീ അധ്യാപകരുടെ കീഴിലാണ് വിദ്യാര്‍ഥികള്‍ പരിശീലനം നേടിയത്.
     വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ നേത‍ൃത്വത്തിലുള്ളതും ഗ്രാമീണ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതുമായ ഒരു സ്ഥാപനത്തിന്റെ തിളക്കം ജില്ലയുടെ യശ്ശസ്സുയര്‍ത്തി. ഹയര്‍സെക്കന്ററി പരീക്ഷാ വിജയത്തിലും ഈ സ്ഥാപനം ജില്ലക്ക് അഭിമാന നേട്ടം കൈവരുത്തുന്നുണ്ട്.
      പി.ടി.എ പ്രസിഡന്റ് നാസര്‍ കാദിരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പി.ടി.എ /മാനേജ്മന്റ് കമ്മറ്റി നേതൃത്വം നല്‍കിയ അധ്യാപകരേയും വിദ്യാര്‍ഥികളേയും അഭിനന്ദിച്ചു. മുഹമ്മദ് ജമാല്‍ സാഹിബ്, കെ കെ അഹമ്മദ് ഹാജി, കെ കെ ഹനീഫ, ഹാരിസ്, സി ഇ ,റഹൂഫ് മണ്ണില്‍, സല്‍മാ സലാം എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ താജ്മന്‍സൂര്‍ നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *