September 5, 2026

ഫാദർ മത്തായി നൂറനാൽ അവാർഡ് ഡോക്ടർ മാത്യൂസ് മാർ സേവേറിയോസിന്

0
IMG-20181127-WA0132
By ന്യൂസ് വയനാട് ബ്യൂറോ
 
സുൽത്താൻ ബത്തേരി ;-വയനാട്ടിലെ മത ,സാംസ്‌കാരിക ,സഹകരണ ,വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ഫാദർ മത്തായി നൂറനാലിന്റെ സ്മരണാർത്ഥം സുൽത്താൻ ബത്തേരി സെന്റ്‌മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയിട്ടുള്ള ഫാദർ മത്തായി നൂറനാൽ അവാർഡ് മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തക്ക് നൽകും.മെത്രാപ്പോലീത്ത സമൂഹത്തിലും ,സഭയിലും,നൽകുന്ന ജീവകാരുണ്ണ്യ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡിന് അദ്ദേഹത്തെ തെരെഞ്ഞെടുത്തത് .25000  രൂപയും  ഫലകവുമാണ് അവാർഡ്.കേരളത്തിലെ മത സാംസ്‌കാരിക ,വിദ്യാഭ്യാസ ,മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് ഈ അവാർഡ് നൽകപ്പെടുന്നത്.
             ഫാദർ മത്തായി നൂറനാലിന്റെ ചാരമിദിനമായ നാളെ അവാർഡ് നൽകുമെന്ന് അവാർഡ് കമ്മിറ്റി അംഗങ്ങളായ ഫാദർ കുരിയാക്കോസ് തോലാലിൽ,പ്രൊഫസ്സർ സണ്ണി മാത്യു ,മാത്യു ജേക്കബ് നൂറനാൽ ,രാജൻ തോമസ് ,എൻ വി പത്രോസ് എന്നിവർ അറിയിച്ചു
     ജയരാജ് ബത്തേരി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *