May 8, 2024

തോട്ടം മേഖലയുടെ സംരക്ഷണത്തിന് ബി.എം. എസ് നേതൃത്വത്തിൽ 29-ന് സൂചനാ പണി മുടക്കും പ്രതിഷേധ മാർച്ചും

0
Img 20181127 121013
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ പ്രതിദിന വേതനം 600 രൂപയാക്കുക, വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക, താല്‍കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പിഎല്‍സി കാലാവധി രണ്ട് വര്‍ഷമാക്കി നിശ്ചയിക്കുക തുടങ്ങിയ 29 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 29ന് സൂചനാ പണിമുടക്കും ലേബര്‍ ഓഫീസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന്ബിഎംഎസ് നേതാക്കള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.തോട്ടം തൊഴിലാളികളുടെ  പ്രതിദിനവേതനം വര്‍ദ്ദിപ്പിക്കുമെന്നും വാസയോഗ്യമായ വീട് നല്‍കുമെന്നും വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം.. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ബി ശശിധരന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എന്‍.പി ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുരളീധരന്‍, ജില്ലാ വൈസ് പ്രസിഡണ്ട് പി.ആര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *