July 3, 2026

പി.എം.ഇ.ജി.പി. ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

0
PMEGP
By ന്യൂസ് വയനാട് ബ്യൂറോ

    തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ പ്രചരണാര്‍ത്ഥം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി തൊഴില്‍സംരഭകര്‍ക്ക് ഏകദിന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ സി.കെ അനില്‍കുമാര്‍, ഖാദി കമ്മീഷന്‍  അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ പ്രദീപ്, ഖാദി ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.എന്‍ അജയകുമാര്‍ എന്നിവര്‍ യുവസംരഭകര്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. തുടര്‍ന്ന് സംശയദുരീകരണവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 147 യുവ സംരഭകരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ടി.വി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ കെ.പി ദിനേഷ് കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ ജി.വിനോദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ് സുരേഷ്‌കുമാര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.എസ് പ്രദീപ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *