May 5, 2024

വയനാട് ജില്ലക്ക് അഞ്ഞൂറ് കോടിയുടെ കാർഷിക പാക്കേജ് വേണം: എൽ.ഡി.എഫ്. മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

0
Photo 2018 11 29 18 00 44
 കാര്‍ഷിക മേഖലയില്‍ അഞ്ഞൂറ് കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം:എല്‍ ഡി എഫ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
കല്‍പറ്റ:  വയനാട്   ജില്ലയുടെ കാര്‍ഷിക മേഖലയില്‍ അഞ്ഞൂറ് കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.പ്രളയം ജില്ലയിലെ കാര്‍ഷിക മേഖലയെ പൂര്‍ണമായി തകര്‍ത്തു.കാപ്പി,കുരുമുളക്,അടക്ക എന്നിവയുടെ ഉല്‍പാദനത്തെ ഗണ്യമായി ബാധിച്ചു.കാപ്പി ഉല്‍പാദനത്തില്‍ നാല്‍പത് ശതമാനം കുറവ് ഉണ്ടാകും.ഇരുപത് ലക്ഷം കുരുമുളക് വളളികള്‍ നശിച്ചു.ഇരുന്നൂറ് ഹെക്ട്ടര്‍ സ്ഥലത്തെ വാഴ കൃഷി നശിച്ചു.പുതിയ കൃഷികള്‍ ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് വരെ കര്‍ഷകര്‍ക്ക് താല്‍പര്യമുളള അനുബന്ധ മേഖലകളില്‍ ധന സഹായം ചെയ്യുക,കൃഷി ഭൂമി നഷ്ട്ടപ്പെട്ടവര്‍ക്ക് ഭൂമിയും നഷ്ട്ടപരിഹാരവും നല്‍കുക,നശിച്ച് പോയ വിളകള്‍ വീണ്ടും വെച്ച് പിടിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുക,വ്യാപാരികള്‍ക്കു പ്രഖ്യാപിച്ചതു പോലെ കര്‍ഷകര്‍ക്കും പലിശ രഹിത വായ്പ ലഭ്യമാക്കുക,വിത്തു വളവും സബ്‌സിഡിയായി നല്‍കുക,ഒരു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതി തള്ളുക,കൃഷി വിളകള്‍ നശിച്ചവര്‍ക്ക് അര്‍ഹമായ നഷ്ട്ടമായ പരിഹാരം നല്‍കുക,മുട്ട കോഴി വളര്‍ത്തല്‍,പശു വളര്‍ത്തല്‍,നെല്‍ കൃഷി എന്നിവക്ക് പ്രത്യേകം ധന സഹായം നല്‍കുക,മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് ഈ കാലയളവില്‍ പലിശ ഒഴുവാക്കുക,പൂക്കള്‍,പഴ വര്‍ഗങ്ങള്‍,കാലിതീറ്റ,പുല്‍ കൃഷി എന്നിവക്ക്പ്രത്യകം പദ്ദതി തയ്യാറാക്കുക തുടങ്ങി കാര്‍ഷിക സമ്പദ് ഘടനയുടെ നില നില്‍പ്പിനായി അടിയന്തര നടപടികളുടെ ഏകോപനത്തിനായി ഏക ജാലക സംവിധാനം കൊണ്ടുവരിക,കല്ല്,മണല്‍ തുടങ്ങിയ നിര്‍മാണ മേഖലയിലെ സാമഗ്രികള്‍ക്ക് ജില്ലയില്‍ നിയന്ത്രണമാണുളളത്.നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് അനുമതി നല്‍കണം.അമ്പലവയല്‍ മേഖലയില്‍ സഹകരണ സംഘത്തിന്റെ നിയമാനുസൃത ക്വാറികള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കണം,ജില്ലക്ക് പുറത്ത് നിന്നാണ് കല്ല് വരുന്നത്,ഇടുക്കി ജില്ലയില്‍ നല്‍കുന്നതിന് സമാനമായ മെറിറ്റ് അനുദവിക്കണം.വന്യ മൃഗ ശല്യത്തിന് പരിഹാരം കാണാന്‍ പ്രത്യക പദ്ദതി തയ്യാറാക്കി കിഫ്ബിയില്‍ ഉള്‍പ്പെടുത്തണം,ഭൂ രഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം,താമരശേരി ചുരത്തിന് ബൈപാസായി പടിഞ്ഞാറത്തറ-പൂഴിത്തോട്,ആനക്കാം പൊയില്‍-കള്ളാടി,കുഞ്ഞേം-വിലങ്ങാട് റോഡുകള്‍ നടപ്പാക്കണം,ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കുക,ട്രൈബല്‍ ടൂറിസം,ഹെറിറ്റേജ് ടൂറിസം,ഇക്കോ ടൂറിസം എന്നിവ നടപ്പിലാക്കുക,സുപ്രിം കോടതിയില്‍ നിലവിലുളല രാത്രി യാത്രാ നിരോധന കേസില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുക,നഞ്ചന്‍കോട്-നിലമ്പൂര്‍,മൈസൂര്‍-തലശേരി,റെയില്‍വെ നടപ്പിലാക്കാന്‍ കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തണം.റെയില്‍ പാത കടന്ന് പോകുന്ന കേരള സംസ്ഥാനത്തിന്റെ പ്രദേശങ്ങളില്‍ നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ കഴിയുമോയെന്നത് പരിശോധിക്കുക,രാത്രി യാത്ര നിരോധനം,റെയില്‍വെ എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രിതല ചര്‍ച്ച നടത്താന്‍  നടപടി സ്വീകരിക്കുക,എന്നീ വിഷയങ്ങല്‍ ഉന്നയിച്ച് കൊണ്ടാണ് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി നിവേദനം നല്‍കിയിരിക്കുന്നത്.സി കെ ശശീന്ദ്രന്‍ എം എല്‍ എ,സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര,ഒ ആര്‍ കേളു എം എല്‍ എ,കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി കെ ബാബു,എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *