May 5, 2024

തോട്ടംതൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കണം: ബി.എം.എസ്

0
Bms
കല്‍പ്പറ്റ: പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റികള്‍ കാര്യക്ഷമമായി ചേരാതിരിക്കുകയും ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തോട്ടം തൊഴിലാളികളുടെ വേതനം അറുനൂറ് രൂപയാക്കി വര്‍ദ്ധിപ്പിച്ചും അദ്ധ്വാന ഭാരം വര്‍ദ്ധിപ്പിക്കാതെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ തയ്യാറാകണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ കാലാവധി 2017 ഡിസംബര്‍ 31ന് അവസാനിച്ചതാണ്. തിരഞ്ഞെടുപ്പുകാലത്ത് തൊഴിലാളികള്‍ നല്‍കിയ വാഗ്ദാനം വേതനം അഞ്ഞൂറ് രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നും വാസയോഗ്യമായ വീട് നിര്‍മ്മിച്ചുനല്‍കുമെന്നുമാണ്. എന്നാല്‍ ഇതൊക്കെ പാഴ് വാക്കായി മാറുകയായിരുന്നു.
   പ്രതിദിന വേതനം അറുനൂറ് രൂപയാക്കുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ഉറപ്പുവരുത്തുക, മരണാനന്തര സഹായം പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
    വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് എന്‍.പി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ തയ്യില്‍, പി.ആര്‍.സുരേഷ്, അഡ്വ.വവിത, സന്തോഷ് ജി, സി.ഉണ്ണികൃഷ്ണന്‍, പി.എച്ച്.പ്രസന്ന, ഇ.എം.ഉണ്ണികൃഷ്ണന്‍, കെ.കെ.പ്രകാശന്‍, പി.കെ.അച്ചുതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *