മീനങ്ങാടി കത്തീഡ്രല്‍ പെരുന്നാള്‍ ഡിസംബര്‍ 1,2,3 തീയ്യതികളില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
.
മീനങ്ങാടി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ പത്രോസ് പൗലോസ് സ്ലീഹന്മാരുടേയും പുണ്യവാനായ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 1,2,3 തീയ്യതികളില്‍ നടത്തപ്പെടും. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തിരുമേനിയും പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് തിരുമേനിയും പ്രധാന കാര്‍മ്മികത്വം വഹിക്കും.
ഒന്നിന് ഞായറാഴ്ച 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന,
8 മണിക്ക് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് ഫാ. ഗീവര്‍ഗ്ഗീസ് മേലേത്ത്, ഫാദര്‍ ജേക്കബ് മിഖായേല്‍, ഫാദര്‍ ബൈജു മനയത്ത് നേതൃത്വം നല്‍കും.10 മണിക്ക് കൊടി ഉയര്‍ത്തല്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന,7 മണിക്ക് പ്രസംഗം.
2-ാം തീയ്യതി 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വിശുദ്ധമൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് ഫാദര്‍ എല്‍ദോ ചീരകത്തോട്ടം, ഫാ മീഖായേല്‍ ജേക്കബ് പുല്യാട്ടേല്‍, ഫാദര്‍ അതുല്‍ കുമ്പളംപുഴയില്‍ കാര്‍മ്മികത്വം വഹിക്കും.
വൈകുന്നേരം 4 മണിക്ക് കുരിശുംതൊട്ടികളില്‍ കൊടിഉയര്‍ത്തല്‍, 6മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, 7 മണിക്ക് മീനങ്ങാടി ടൗണ്‍ കുരിശിങ്കലേക്ക് പ്രദക്ഷിണം എന്നിവ നടത്തപ്പെടും.
പ്രധാന പെരുന്നാള്‍ ദിനമായ 3ന് 7.30ന് പ്രഭാതപ്രാര്‍ത്ഥന, 8.30ന് അഭിവന്ദ്യ മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഫാദര്‍ സിബിന്‍ താഴെത്തക്കുടി, ഫാദര്‍ എല്‍ദോ മനയത്ത് എന്നിവര്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് കാര്‍മികത്വം വഹിക്കും .
11.30 ന് പ്രദക്ഷിണം, 3മണിക്ക് കൊടി ഇറക്കലോടെ പെരുന്നാള്‍ സമാപിക്കും.
സ്വാഗത സംഘയോഗത്തില്‍ ജോര്‍ജ്ജ് മനയത്ത് കോര്‍എപ്പിസ്‌കോപ്പ, ഫാ വിപിന്‍ കുരുമോളത്ത്, ട്രസ്റ്റി സാബു പുത്തയത്ത്, സെക്രട്ടറി ഏലിയാസ് ഞണ്ടുകുളത്തില്‍ ജോയന്റ് ട്രസ്റ്റി എല്‍ദോ മടേയ്ക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ അനില്‍കീച്ചേരി, എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply