April 20, 2024

സംഘർഷഭൂമിയായി കേരളം: മരണം രണ്ടായി :അക്രമം തുടരുന്നു: നിരവധി പേർ അറസ്റ്റിൽ

0
സി.വി.ഷിബു. 

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ കേരളത്തെ സംഘർഷ ഭൂമിയാക്കി. പന്തളത്ത് കല്ലേറിൽ പരിക്കേറ്റ  ബി.ജെ. പി. പ്രവർത്തകൻ മരിച്ചു.  കുരുമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താനാണ് മരിച്ചത്. സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർ കസ്റ്റഡിയിലായത്. പത്തനം തിട്ട ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ വെച്ചാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത്.   .തിരുവനന്തപുരം തമ്പാനൂരിൽ ട്രെയിനിലെത്തിയ യാത്രക്കാരി ആംബുലൻസ് കിട്ടാതെ കുഴഞ്ഞു വീണു മരിച്ചു. വയനാട് സ്വദേശി  പാത്തുമ്മയാണ് മരിച്ചത്. നിരവധി സ്ഥലങ്ങളിൽ കെ.എസ്. ആർ.ടി.സി. ബസിന് നേരെ കല്ലേറുണ്ടായി. സംസ്ഥാനത്ത് നൂറ് കണക്കിന് വാഹനങ്ങൾ തകർന്നു. വിവിധ ജില്ലകളിലായി നൂറിലധികം പേർ പോലീസ് കസ്റ്റഡിയിലാണ്. പലയിടങ്ങളിലും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായിട്ടുണ്ട്. കോഴിക്കോട്    പാലൂരിൽ പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി.   ഇന്നലെ രാത്രി ആരംഭിച്ച സംഘർഷാവസ്ഥ കേരളത്തിൽ വിവിധ ഇടങ്ങളിൽ അനിശ്ചിതമായി നീളുകയാണ്. പാലക്കാട് തത്തമംഗലത്ത്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിന് നേരെ കല്ലേറുണ്ടായി.  ചിലയിടത്ത്  വീടുകൾക്ക് നേരെ  ആക്രമണമുണ്ടായിട്ടുണ്ട്. ചില വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും എല്ലായിടത്തും വാഹനങ്ങൾ തടയുന്നുണ്ട്.  പാലക്കാട്  വായനശാലക്ക് നേരെ ആക്രമണമുണ്ടായി.  മലപ്പുറം തവനൂരിൽ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ തീയിട്ടു.  തൃശൂർ ശക്തൻ തമ്പുുരാ ൻ  സ്റ്റാൻഡിന് സമീപം  കർണാടക  ആർ. ടി. സി. ബസിന് നേരെ കല്ലേറുണ്ടായി. പത്തനംതിട്ട പുല്ലാട് സി.പി.എം. ഓഫീസ് അടിച്ചു തകർത്തു.  വയനാട് ബത്തേരിയിൽ കല്ലേറുണ്ടായി .അഞ്ച് ബി.ജെ.പി. പ്രവർത്തകരെ കരുതൽ തടങ്കലിലായി.മീനങ്ങാടിയിൽ 11 പേരെ കുതൽ തടങ്കലിലാക്കി .വയനാട്   ജില്ലയിൽ പലയിടങ്ങളിലും കടകൾ തുറന്നു.  എറണാകുളത്ത് ആലങ്ങാട് സി.പി. എം. ഓഫീസിന്  നേരെ ആക്രമണമുണ്ടായി. കോഴിക്കോട് എയർപോർട്ട് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയവർക്ക് നേരെ ലാത്തി വീശി. കോഴിക്കോട് ജില്ലയിലെ  കട്ടിപ്പാറ ചമലിൽ ജീപ്പ് ആക്രമിച്ചു. യാത്രക്കാാർക്ക് പരിക്കേറ്റു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *