August 13, 2026

കെ.എം.ബഷീറിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന് കെ. ആർ.എം.യു.

0
IMG-20190803-WA0168.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.എം.ബഷീറിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന് കെ. ആർ.എം.യു 
സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 
മാധ്യമ പ്രവർത്തകൻ കെ. എം. ബഷീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
മാധ്യമ പ്രവർത്തകനായ കെ എം ബഷീറിന്റെ മരണം കേരളത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ അപകടത്തിന് കാരണക്കാരായവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. നിയമം എല്ലാവർക്കും ഒരുപോലെയാകണം. മദ്യപിച്ചു അലക്ഷ്യമായി വാഹനം ഓടിച്ചാണ് അപകടം ഉണ്ടായി കെ. എം ബഷീറിന്റെ മരണത്തിനിടയാക്കിയത്. സംഭവത്തിനു ഉത്തരവാദിയായ കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണം എന്നും കെ ആർ എം യു സംസ്ഥാന പ്രസിഡന്റ് ഒ. മനുഭരത്‌, ജനറൽ സെക്രട്ടറി വി. സെയ്ദ്, ട്രഷറർ റ്റി. പി. ആനന്ദൻ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് കെ ആർ എം യു  നേതൃത്വം നൽകും എന്നു  പ്രസ്താവനയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *