August 13, 2026

സർക്കാർ സഹായങ്ങൾ വൈകിപ്പിക്കരുത് എസ് ഡി പി ഐ

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ദുരിതബാധിതരായ ആളുകൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങളും സഹായങ്ങളും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കാതെ ഉടൻ വിതരണം ചെയ്യണമെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള  നഷ്ടപരിഹാര തുക തന്നെ മൃതശരീരങ്ങൾ കണ്ടെടുക്കാത്തത് കൊണ്ട് മരണം സ്ഥിരീകരിക്കപ്പെടാത്തവരുടെ കുടുംബാംഗങ്ങൾക്കും നൽകണമെന്നും എസ്ഡിപിഐ സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു.മേപ്പാടി പുത്തുമല ഉരുൾപ്പൊട്ടിയ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു നേതാക്കൾ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അശ്റഫ് മൗലവി ജനറൽ സെക്രട്ടറി പി.അബ്ദുൾ ഹമീദ് മാസ്റ്റർ, സെക്രട്ടറി കെ.കെ അബ്ദുൾ ജബ്ബാർ, സെക്രട്ടറിയേറ്റഗം പി.കെ ഉസ്മാൻ എന്നിവർക്കൊപ്പം ജില്ലാ പ്രസിഡന്റ് എൻ.ഹംസ ,ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ ടി പോക്കർ ജില്ലാവൈസ് പ്രസിഡന്റ് ഇ.ഉസ്മാൻ ,സെക്രട്ടറി.പി മഹറൂഫ് മേപ്പാടി. കൽപ്പറ്റ മണ്ഡലം കമ്മിറ്റി അംഗം. പി ഫസലുറഹ്മാൻ മാനന്തവാടി മണ്ഡലം പ്രസിഡന്റ് കെ കെ ശശിധരൻ. നു അമാൻ പുലിക്കാട് തുടങ്ങിയവരും  ഉണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news