April 19, 2026

ഉപകരണസംഗീതത്തിൽ വിസ്മയം തീർക്കുന്ന തോമസ് വയനാടിനെ ആദരിച്ചു.

0
IMG-20191201-WA0269.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഉപരണസംഗീതത്തിൽ വിസ്മയം തീർക്കുകയാണ് തോമസ് വയനാട്. ജീവിതം സംഗീതത്തിനായി സമർപ്പിച്ചിരിക്കുകയാണ്  മാനന്തവാടി കുഴിനിലം സ്വദേശിയായ ഈ അതുല്യ പ്രതിഭ. തന്റെ വാദ്യോപകരണങ്ങളുടെ മാന്ത്രിക സംഗീതംകൊണ്ട്  ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞു. 
‘ഇന്ററാക്ടിവ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ‘തോമസ് സ്വയം വികസിപ്പിച്ച സംഗീത പരിപാടിയാണ്. വേദിയിൽ അദ്ദേഹം നൽകുന്ന താളത്തിലേക്കു പ്രേക്ഷകരെ കൊണ്ടുവരുന്ന നൂതനമായ ഇനമാണിത്. ആഫ്രിക്കൻ ജനതയുടെ ഹൃദയ താളമായ ജാമ്പയുടെ വലിയ ശേഖരമാണ് ഇദ്ദേഹത്തിനുള്ളത്. ജാസ്, ട്രിപ്പിൾ ഡ്രം, കീബോർഡ്, എന്നിവയിൽ തീർക്കുന്ന മാസ്മരിക സംഗീതമാണ് അദ്ദേഹത്തെ പ്രശസ്തനാക്കുന്നത്. കൂടാതെ ‘ജലധാര ഡ്രം ‘എന്ന മറ്റൊരു വ്യത്യസ്ത ഇനം ഉപകരണം കൂടി ഇപ്പോൾ വേദികളിൽ അവതരിപ്പിച്ചു വരുന്നു. ഭാര്യ ഷൈനി, മക്കളായ ആൻമരിയ, സാൻമരിയ  എന്നിവർ പൂർണ പിന്തുണയുമായി തോമസിനോടൊപ്പമുണ്ട്. 
‘വിദ്യാലയം പ്രതിഭകളോടൊപ്പം ‘എന്നപരിപാടിയുടെ ഭാഗമായി ടി. ടി. ഐ യിലെ അദ്ധ്യാപകരും പി. ടി. എ ഭാരവാഹികളും വിദ്യാർത്ഥികളും പൊന്നാടയണിയിച്ചും പൂക്കൾ നൽകിയും അദ്ദേഹത്തെ ആദരിച്ചു. ഉപകരണസംഗീത ജീവിതത്തിലെ തന്റെ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രിൻസിപ്പൽ ജോൺ എം. കെ, പി. ടി. എ പ്രസി ഡണ്ട്‌ സൈമൺ കുടക്കച്ചിറ, അദ്ധ്യാപകരായ ഷോജി ജോസഫ്, ജോസ് പള്ളത്ത്, റെജി കെ. ജെ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *