വിദ്യാലയങ്ങള്‍ വൃത്തിയാക്കി

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വിദ്യാലയങ്ങളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.  മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഭാഗമായാണ് കാട് വെട്ടി പരിസരം വൃത്തിയാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഏല്‍പ്പിച്ചത്. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ്സ് മുറിയല്‍ പാമ്പ് കടിയേറ്റ് മരിച്ച…

വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ കാവുമന്ദം, കാളിക്കുനി, പുഴക്കല്‍, എട്ടാം മൈല്‍, കല്ലന്‍തോട്, പാമ്പുകുനി എന്നിവിടങ്ങളില്‍ ഡിസംബര്‍ 2 ന് രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.കല്‍പ്പറ്റ സെക്ഷനിലെ തുര്‍ക്കി,ചേനമല,അഡ്‌സെയ്ഡ് ഭാഗങ്ങളില്‍ ഡിസംബര്‍ 1 ന് രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പെന്‍ഷന്‍ മസ്റ്ററിംഗ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗിനായി ഡിസംബര്‍ 1 ന് പടിഞ്ഞാറത്തറ അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കും. വാര്‍ഡ് വ്യത്യാസമില്ലാതെ ആര്‍ക്കും മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് നടത്തുന്നതിനായി ആധാര്‍ കാര്‍ഡുമായി നേരിട്ട് കേന്ദ്രത്തില്‍ എത്തണം. ഫോണ്‍  04936273101.അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് മസ്റ്ററിംഗിനായി ക്യാമ്പുകള്‍ നടത്തുന്നു.  ഡിസംബര്‍ 4, 5, 6 തീയതികളില്‍ കുമ്പളേരി അക്ഷയ…

ഡ്രിപ്പ് ഇറിഗേഷന്‍ പഠനയാത്ര നടത്തി

         കല്‍പ്പറ്റ  നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ചിറ്റൂരിലേക്ക് ഡ്രിപ്പ് ഇറിഗേഷന്‍ പഠനയാത്ര നടത്തി.   ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സി. കെ.ശശീന്ദ്രന്‍ എം.എല്‍.എ.  അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മമ്മുട്ടി, ഡോ.ശബരിനാഥന്‍, എന്‍.അശ്വിന്‍ എന്നിവര്‍ ഡ്രിപ്പ് ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍…

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം അപേക്ഷ ക്ഷണിച്ചു

വിവിധ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും 2020 ജൂണില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബിരുദം. പ്രായം 2020 ആഗസ്റ്റ് 1 ന് 21 വയസ് പൂര്‍ത്തിയാകണം 32 വയസ് കവിയരുത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും…

pazhassi-1.jpg

പഴശ്ശി ദിനാചരണവും ചരിത്രസെമിനാറും സംഘടിപ്പിച്ചു

 പഴശ്ശിരാജയുടെ ഇരുന്നൂറ്റിപ്പതിനഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും മാനന്തവാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പഴശ്ശി ദിനാചരണവും ചരിത്രസെമിനാറും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനവും ചരിത്രസെമിനാറും ഒ.ആര്‍. കേളു എം.എല്‍. എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിന്റെ ഭാഗമായി മാനന്തവാടി ഡി. എഫ്. ഒ. ഓഫീസില്‍ നിന്നും പഴശ്ശികൂടിരത്തിലേക്ക് സ്മൃതിയാത്രയും…

അതിഥി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജ് എ. ഹാരിസ്  ബംഗാളി ഭാഷയിലുള്ള ചെറു പുസ്തകം പ്രകാശനം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെവിടെയും ജോലി ചെയ്യാനുള്ള പൗരന്റെ അവകാശമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും…

04.jpg

പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ട് നല്‍കിയവരെ അനുമോദിച്ചു.

പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ട് നല്‍കിയ കൊടുവള്ളി വെണ്ണക്കാട് ഒറ്റംകണ്ടത്തില്‍ അബ്ദുള്‍ സത്താര്‍, അമ്പലവയല്‍ മാങ്കൊമ്പില്‍ മുജിബ് റഹ്മാന്‍ എന്നിവരെ ജില്ലാ ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അനുമോദിച്ചു. അബ്ദുള്‍ സത്താര്‍ ചുണ്ടെല്‍ വില്ലേജില്‍ ഒരേക്കര്‍ ഭൂമിയും മുജിബ് റഹ്മാന്‍ അമ്പലവയലില്‍  ടൗണിനോട് ചേര്‍ന്ന ഇരുപത്…

കല്‍പ്പറ്റ – വാരാമ്പറ്റ റോഡ് അനിശ്ചിതത്വം നീക്കണം: വയനാട് ജില്ലാ വികസന സമിതി

  വയനാട്   ജില്ലയിലെ പ്രധാന വിനോദകേന്ദ്രമായ ബാണാസുര സാഗറിലേക്ക് ഏറെ സഞ്ചാരികള്‍ എത്തുന്ന കല്‍പ്പറ്റ – വാരാമ്പറ്റ റോഡ് നിര്‍മ്മാണത്തിലെ അനിശ്ചിതാവസ്ഥ നീക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങിയെങ്കിലും പലവിധ കാരണങ്ങളാലുളള കാലതാമസം റോഡ് പണിയെ അനിശ്ചിതത്തിലാക്കുകയാണ്. ഏറ്റവുമൊടുവില്‍ കിഫ്ബി റോഡ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന മാധ്യമ വാര്‍ത്തകളുടെ…

IMG-20191130-WA0214.jpg

‘പുലിവേട്ട ‘ ക്ക് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് .

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം മലയാള നാടകത്തിൽ ബത്തേരി കുപ്പാടി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ച 'പുലിവേട്ട' എന്ന നാടകം എ ഗ്രേഡ് കരസ്ഥമാക്കി.. ഗിരീഷ് കാരാടിയാണ് നാടകം സംവിധാനം ചെയ്തത്.