September 27, 2026

കള്ളക്കേസുകൾ ചമച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കാമെന്നത് വ്യാമോഹം: പി.പി. ആലി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ മുനിസിപ്പൽ ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സമരം ചെയ്ത കോൺഗ്രസ്സ് പ്രവർത്തകരുടെ പേരിൽ കള്ളക്കേസുകൾ ചാർജ്ജ് ചെയ്ത് സമരങ്ങൾ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് നഗരസമഭാ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി നേതാവും കെ.പി.സി.സി. മെംബറുമായ പി.പി ആലി.സർക്കാർ മാനദണ്ഡങ്ങൾ ഉൾക്കൊണ്ടു കൊണ്ടും സാമൂഹ്യ അകലം പാലിച്ചുകൊണ്ടും അഞ്ചിൽ താഴെ ആളുകളെ മാത്രം ഉൾപ്പെടുത്തി നഗരസഭയ്ക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തിയ മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്തത് അപലപനീയമാണ്. ഹരിത കർമ്മ സേനയുടെ പിന്നാമ്പുറത്ത് നടക്കുന്ന വലിയ ക്രമക്കേടുകൾ, ആദിവാസി വീടുകളുടെ നിർമ്മാണത്തിൽ ഉണ്ടായിട്ടുള്ള കെടുകാര്യസ്ഥതയും അതുവഴി ലക്ഷങ്ങൾ നഷ്ടത്തിലായതുമടക്കം സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും തന്നെ കത്താത്ത വിഷയമുൾപ്പെടെയുള്ള ന്യായമായ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്. ഇത്തരം സമരങ്ങൾക്കുനേരെ അസഹിഷ്ണുത കാണിക്കാനും പോലീസിനെ ഉപയോഗിച്ചു കൊണ്ട് സമരങ്ങളെ ഇല്ലാതാക്കാനുമാണ് ഉദ്ദേശമെങ്കിൽ ഒരിഞ്ചുപോലും പിന്നോട്ട് പോവില്ലെന്നും വലിയ പ്രക്ഷോഭ സമരങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നും പി.പി. ആലി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *