April 21, 2026

പത്ത് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് പിടികൂടി

0
IMG-20200508-WA0564.jpg
By ന്യൂസ് വയനാട് ബ്യൂറോ
: കൽപ്പറ്റ..പത്ത് ലിറ്റർ ചാരായവുമായി ഒരാളെ എക്സൈസ് പിടികൂടി.
    കരണി കല്ലുവയൽ ഭാഗത്ത് താമസം പഴേടത്ത് വീട്ടിൽ രാജേഷ് (വയസ്:46) എന്നയാളെയാണ് ഇന്ന് പത്ത് ലിറ്റർ ചാരായവുമായി എക്സൈസ് പിടികൂടിയത്.  കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.പി. ശിവന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്,  ലത്തീഫ് , സുഷാദ്  ;  വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷാനിയ  എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ ഇയാളെ വൈത്തിരി സബ് ജയിലിൽ റിമാന്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *