April 28, 2024

വെള്ളമുണ്ടയിൽ 6570 കുടുംബങ്ങൾക്കുള്ള പ്രതിരോധ മരുന്ന് കൈമാറി

0
Img 20200508 Wa0476.jpg
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോ  മരുന്നു വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ് ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  തങ്കമണി നിർവഹിച്ചു .. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ ) ഡോ കവിത പുരുഷോത്തമൻ മരുന്നുകൾ പ്രസിഡന്റ്നു കൈമാറി ..ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി  സക്കീന കുടുവ ആദ്യ മരുന്ന് കിറ്റ് വിതരണം ചെയ്തു ..പഞ്ചായത്തിലെ containment സോണുകൾ ഒഴികെ എല്ലാ വാർഡുകളിലും ആശ വർക്കർമാർ ,അംഗൻവാടി വർക്കർമാർ , എസ്.ടി. മോട്ടേഴ്സ് ,കുടുംബശ്രീ മുഖേന  വെള്ളി ശനി ദിവസങ്ങളിൽ മരുന്ന് വിതരണം നടത്തുമെന്നു മെഡിക്കൽ ഓഫീസർ ഹോമിയോ ഡോ മുഹമ്മദ് തസ്‌നീം അറിയിച്ചു ..പഞ്ചായത്തിലെ 3 ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നായി 12 വാർഡുകളിലേക്ക് മരുന്നുകൾ വിതരണം ചെയ്തു ..ആയുഷ്  മെഡിക്കൽ ഓഫീസർമാരായ ഡോ മഞ്ജുഷ ഷംലറ്റ് ,ഡോ ഷാജുന്നിസ ,ഡോ വിപിൻ ഭാസ്‌ക്കർ എന്നിവർ നേതൃത്വം നൽകി…ആദ്യ ദിനം 6570 കുടുംബങ്ങൾക്കുള്ള മരുന്ന് കൈമാറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *