April 21, 2026

പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം : പ്രവാസി കോൺഗ്രസ്സ്

0
IMG-20200508-WA0613.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം : പി.ഇ. ഷംസുദ്ദീൻ – വൈസ് പ്രസിഡണ്ട് പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി.
 കൽപ്പറ്റ: കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടതുമൂലം തിരികെയെത്തിയവരും, കോവിഡിന്റെ പശ്ചാത്തലത്തിൽ തിരികെ പോവാൻ കഴിയാത്തവരുമായ പ്രവാസി മലയാളികൾക്ക് സ്വയം തൊഴിൽ പാക്കേജ് നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. ഒരു സുപ്രഭാതത്തിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം മുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തി തുടങ്ങിയത്, ഈ പശ്ചാത്തലത്തിൽ അവരുടെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് മുഴുവൻ പ്രവാസികൾക്കും അവരുടെ അഭിരുചിക്കൊത്ത സ്വയംതൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ ഏർപ്പെടുത്തണം. സങ്കീർണ്ണതകളില്ലാതെ ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കുകയും, പ്രസ്തുത വായ്പകൾക്ക് ചുരുങ്ങിയത് 25% സബ്സിഡി ഏർപ്പെടുത്തുകയും, തിരിച്ചടവിന് ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും മൊറട്ടോറിയവും ഏർപ്പെടുത്തി ഈടില്ലാത്ത വായ്പാ പദ്ധതി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണം. കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ തിരികെ വന്നുകൊണ്ടിരിക്കുന്ന പ്രവാസികൾക്ക് അടിയന്തിര സമാശ്വാസ സാമ്പത്തിക സഹായവും  ഏർപ്പെടുത്തി സർക്കാർ കൈത്താങ്ങാവണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *