April 19, 2026

കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: കെ പി സി സി ആഹ്വാനപ്രകാരം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയിലെ വില്ലേജ് ഓഫീസ്, കൃഷിഭവന്‍, പോസ്‌റ്റോഫീസ് എന്നിവക്ക് മുന്നില്‍   (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കുത്തിയിരിപ്പ് സമരം നടത്തും. പൂര്‍ണമായും സാമൂഹിക പാലിച്ചുകൊണ്ടായിരിക്കും സമരം നടത്തുക.ജില്ലാ, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ സമരത്തിന്റെ ഭാഗമാകും. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയപ്പോയ മലയാളികളെ മുഴുവന്‍ നാട്ടിലെത്തിക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടല്‍ നടത്തുക, കൂടുതല്‍ ഭക്ഷ്യകിറ്റുകള്‍ അനുവദിക്കുക, കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കുക, കാര്‍ഷികമേഖലയിലും, കയര്‍, കൈത്തറി, ചെറുകിട കച്ചവട, മത്സ്യ മേഖലയിലെയും പ്രതിസന്ധി കണക്കിലെടുത്ത് പട്ടിണിയിലും അര്‍ധപട്ടിണിയിലും കഴിയുന്ന സധാരണക്കാര്‍ക്ക് ഒരു കുടുംബത്തിന് 7500 രൂപ നിരക്കില്‍ ദുരിതാശ്വാസ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയിലും സമരം നടത്തുന്നതെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *