May 5, 2024

എച്ച്.എം.എല്ലിലെ തൊഴില്‍ പരിഷ്‌കരണം പിന്‍വലിക്കണം: സംയുക്ത ട്രേഡ് യൂനിയന്‍

0
മേപ്പാടി: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ തോട്ടങ്ങളില്‍ പുതുതായി നടപ്പിലാക്കുന്ന തൊഴില്‍ പരിഷ്‌കരണം തൊഴില്‍ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും തീരുമാനം പിന്‍വലിക്കാന്‍ മാനേജ്‌മെമെന്റ് തയ്യാറാവണമെന്നും സംയുക്ത ട്രേഡ് യൂനിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്ഥിരം തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം സ്ഥിരംജോലിയും മൂന്ന് ദിവസം ആനുകൂല്യങ്ങളൊന്നുമില്ലാത്ത ദിവസവേനതനവും നല്‍കാനാണ് മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം. ഇത്തരത്തിലുള്ള നീക്കമുണ്ടാവുന്ന പക്ഷം തൊഴിലാളികള്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പ്രസവ അലവന്‍സ് മുതലായ ആനുകൂല്യങ്ങളില്‍ വലിയ രീതിയില്‍ കുറവുണ്ടാവുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നുണഅട്. കേരളത്തിലെ തോട്ടങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നിലനിന്നിരുന്ന തൊഴില്‍ സംസ്‌കാരത്തെയും തൊഴിലാളി സങ്കല്‍പത്തേയും അടിയോടെ മാറ്റിമറിക്കുകയും തൊഴിലാളിക്ക് സുരക്ഷിതത്വബോധം ഇല്ലാതാക്കുകയും ചെയ്യുന്ന നടപടിയായിരിക്കും ഇതെന്നും യൂനിയന്‍ ആരോപിച്ചു. അതിനാല്‍ വ്യവസായ പ്രതിസന്ധിയെ പറ്റി തൊഴിലാളികളും ബോധവാന്മാരാണെന്നും തൊഴിലാളിക്കും തൊഴിലുടമക്കും നഷ്ടം വരാത്ത രീതിയില്‍ ഭാവി കാര്യങ്ങളെപറ്റി വിശദമായി ചര്‍ച്ച ചെയ്ത് വ്യവസായത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടികളഇല്‍ മാനേജ്‌മെന്റിന്റെ സഹകരണം ഉണ്ടാവണമെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചക്ക് ട്രേഡ് യൂനിയനുകള്‍ സന്നദ്ധമാണെന്നും യൂനിയന്‍ അറിയിച്ചു. പി.പിഎ കരീം(എസ്.ടി.യു), പി. ഗഗാറിന്‍(സി.ഐ.ടി.യു), പി.കെ മൂര്‍ത്തി(എ.ഐ.ടി.യു.സി), പി.കെ അനില്‍കുമാര്‍(ഐ.എന്‍.ടി.യു.സി), പി.കെ മുരളീധരന്‍(ബി.എം.എസ്), എന്‍.ഒ ദേവസ്യ(എച്ച്.എം.എസ്), എന്‍. വേണുഗോപാല്‍(പി.എല്‍.സി) മുതലായവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *