ജില്ലാ പോലീസ് മേധാവി ഹോം ക്വാറന്റൈനിൽ : വയനാട്ടിൽ 331 പോലീസുകാരുടെ സാമ്പിൾ പരിശേധനക്കയച്ചു.
കൽപ്പറ്റ: വയനാട്ടിൽ റാൻഡം സാമ്പിൾ പരിശോധനയുടെ ഭാഗമായി 331 പോലീസുകാരുടെ സാമ്പിൾ പരിശേധനക്കയച്ചു. വയനാട്ടിൽ ഇതുവരെ 2046 പേരുടെ സാമ്പിൾ പരിശോധിച്ച്തായി ജില്ലാ കലക്ടർ അറിയിച്ചു. റാൻഡം പരിശോധനയിലാണ് മൂന്ന് പോലീസുകാർ രോഗികളാണന്ന് തിരിച്ചറിഞ്ഞത്. ട്രക്ക് െെ ഡ്രവറുടെ സഹായിയുടെ മകന്റെ സുഹൃത്തിൽ നിന്നാണ് മൂന്ന് പോലീസുകാർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കമ്മന സ്വദേശിയായ ഈ യുവാവിന്റെ റൂട്ട് മാപ്പ് ഇതുവരെ തയ്യാറായിട്ടില്ല. റാൻഡം സാമ്പിൾ പരിശോധനയിലാണ് കൂടുതൽ േകേസുകൾ കണ്ടെത്തിയെതെന്ന് കലക്ടർ പറഞ്ഞു.
ഈ യുവാവിന്റെ ഹിസ്റ്ററി ദുരൂഹമായി തുടരുന്നത് അധികൃതരെ കുഴക്കുകയാണ്.





Leave a Reply