April 26, 2024

പരീക്ഷകള്‍ തിടുക്കപ്പെട്ട് നടത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0

കല്‍പ്പറ്റ: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മെയ് അവസാനവാരം നടത്താനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഈമാസം അവസാനം പരീക്ഷ നടത്താനുള്ള തീരുമാനം ഏറെ പ്രത്യാഘാതങ്ങള്‍ സൃ ഷ്ടിക്കുന്നതാണ്.  കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ തികച്ചും വ്യത്യസ്തമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. കൊവിഡ് ഭീതി ഇന്നും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളും, ഒറ്റപ്പെടുന്നു എന്ന ഭീതിയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒഴിവാക്കി എടുക്കുന്നതിന് ആവശ്യം വരുന്ന പക്ഷം കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം.  പരീക്ഷകള്‍ എന്ന് നടക്കുമെന്നത് സംബന്ധിച്ച് തിയ്യതികള്‍ മാറ്റി മാറ്റി പറഞ്ഞ് കുട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിലവില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വയനാട് പോ ലുള്ള ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രയാസമാണ്. കണ്ടൈ ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ ഥികളുടെ പരീക്ഷ പിന്നീട് നടത്തുമെന്നാണ് പറയുന്നത്. ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെയെങ്കിലും സര്‍ക്കാരിന് കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *