April 19, 2024

റോഡ് വികസനത്തിന് പഞ്ചായത്ത് സ്ഥലം വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചു.

0
Img 20200522 Wa0267.jpg
മീനങ്ങാടി- പനമരം റോഡ് വികസനത്തിന് മീനങ്ങാടി ടൗണിൽ റോഡ് ആരംഭിക്കുന്ന ഇടുങ്ങിയ ഭാഗത്ത് റോഡ് വീതീ കൂട്ടി വികസിപ്പിച്ച് ടാർ ചെയ്യുന്നതിന് സ്ഥലം വിട്ടുനൽകാത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് അപലപനീയമാണെന്നും,  വീതി കൂട്ടി റോഡ് വികസിപ്പിക്കാൻ സ്ഥലംവിട്ടുനൽകാനും, ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും, ട്രാൻസ്ഫോമറും മാറ്റി സ്ഥാപിച്ച് ടൗൺ നവീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഗ്രാമ പഞ്ചായത്ത് അധിക്യതർ വിളിച്ച് ചേർത്ത് എടുത്ത സർവ്വകക്ഷി യോഗ തീരുമാനം നടപ്പിലാക്കാൻ മീനങ്ങാടി ഗ്രാമ പഞ്ചായത്ത്ഭരണ സമിതി തയ്യാറാകണമെന്നും മീനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.റോഡ് നിർമ്മാണം പൂർത്തീകരിക്കാറായിട്ടും പഞ്ചായത്ത്ഭരണ സമിതിയുടേത് നിഷേധാത്മക സമീപനമാണ്.ആറ് മാസങ്ങൾക്ക് മുൻപ് എല്ലാവരും ചേർന്നെടുത്ത സർവ്വകക്ഷി
യോഗ തീരുമാനം അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൻ ടൗണിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് വി.എം.വിശ്വനാഥൻ, ബേബി വർഗീസ്, മനോജ് ചന്ദനക്കാവ്, മിനി സാജു, അനീഷ് റാട്ടക്കുണ്ട് ,പി.എൻ..രാമൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *