September 27, 2026

കനാൽ റോഡിൽ മാലിന്യം തള്ളുന്നു

0
IMG_20200522_183338.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. പുതുശേരിക്കടവ് പൊൻകുന്ന് ഭാഗത്താണ് വീടുകളിൽ നിന്നടക്കമുള്ള മാലിന്യം തള്ളുന്നത്.  ബാണാസുര സാഗർ ജലസേചന പദ്ധതിക്കായുള്ള കനാൽ നിർമാണത്തിന് എടുത്ത സ്ഥലമാണിവിടം. ഇപ്പോൾ ഇവിടെ നിർമാണ പ്രവർത്തി നടക്കുന്നില്ല. ഇതിനോട് ചേർന്ന് നിരവധി പേർ താമസിക്കുന്നുണ്ട്. സർക്കാരിൻ്റെ സ്ഥലത്താണ് മാലിന്യം തള്ളുന്നതെന്ന വാദമാണ് ചിലർ ഉന്നയിക്കുന്നതെന്ന് സമീപവാസി പറഞ്ഞു. പ്ലാസ്റ്റിക്, ഉപയോഗശൂന്യമായ വിട്ടുപകരണങ്ങൾ അടക്കമുള്ളവയാണ് ഇവിടെ കൊണ്ട് വന്ന് ഒഴിവാക്കുന്നത് .ഇതിനെ തെിരെ പരാതി കൊടുക്കാനൊരുങ്ങുകയാണ് സമീപവാസികൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *