June 5, 2026

എടവക പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ഐ.എൻ.ടി.യു.സി

0
By ന്യൂസ് വയനാട് ബ്യൂറോ
എടവക പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ഐ.എൻ.ടി.യു.സി. എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു, എടവകയിലെ അവസാനത്തെ രോഗിയും പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ട സ്ഥിതിക്ക് മാനന്തവാടിയോട് ചേർന്ന പഞ്ചായത്ത് എന്ന പേരിൽ മാത്രം എടവക പഞ്ചായത്ത് ഒന്നാകെ ഇനിയും അടച്ചിടുന്നത് നീതീകരിക്കാൻ കഴിയില്ല, ആയതിനാൽ എടവക പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി ഓട്ടോ, ടാക്സി, വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ച ഇളവുകൾ ലഭ്യമാക്കി പ്രവർത്തനാനുമതി നൽകാൻ ജില്ലാ ഭരണകൂടം അടിയന്തിരമായ് ഇടപെടണമെന്ന് യോഗം ആവശ്യപെട്ടു, തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു ഷിജോ കല്ലോടി, അജി പാണ്ടി കടവ്, ജെൽസൻ കല്ലോടി, അനൂപ് ദ്വാരക എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *