March 19, 2024

ലോക് ഡൗൺ കാലത്ത് വാടക ഇളവ് : അഭിഭാഷകർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

0
ലോക് ഡൗൺ കാലത്ത് വാടക ഇളവ് നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.അതിലുപരിയായി വാടക നിർബ്ബന്ധമായും നൽകണമെന്നും കോടതി നിഷ്കർഷിച്ചു. ഔദ്യോഗിക കാര്യാലയങ്ങളായി ഉപയോഗിച്ചു വന്നിരുന്ന ബിൽഡിംഗുകളുടെയും ,റൂമുകളുടെയും വാടക ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അഭിഭാഷകർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് .എന്നാൽ സുപ്രീം കോടതി അത് നിരസിക്കുകയും ,അതോടൊപ്പം താമസ പരമോ ,വ്യാപാര വ്യാവസായിക പരമോ ആയി എത് വസ്തു വാടകക്ക് എടുത്തിട്ടുണ്ടെങ്കിലും ,അതിൻ്റെ വാടക നിർബ്ബന്ധമായും കൊടുക്കാൻ വാടകക്കാരൻ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി പറഞ്ഞു. വയോജനങ്ങും ,സ്ത്രീകളും അടങ്ങുന്ന നിരവധി ആളുകളുടെ ജീവിത മാർഗ്ഗങ്ങളാണ് അവരുടെ ഇതുപോലുള്ള സ്ഥാപനങ്ങൾ എന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
       
     ജയരാജ് ബത്തേരി
……. കടപ്പാട് ഡെക്കാൻ ഹെറാൾഡ് …….
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *