April 22, 2026

പ്രൊജക്റ്റ് വിഷൻ നിർമിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറ്റം നടത്തി

0
IMG-20200530-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.
പ്രളയ ദുരന്താനന്തരം  പ്രൊജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ  ഭാഗമായി  ദുരിതബാധിത  കുടുംബങ്ങൾക്കായി നിർമിച്ച  ഭവനത്തിന്റെ താക്കോൽ കൈമാറ്റം  നിർവഹിച്ചു.  പണിപൂർത്തീകരിച്ച രണ്ട് ഭവനങ്ങളാണ് കൈമാറിയത്. കണിയാംമ്പറ്റ, മില്ലുമുക്ക് സ്വദേശി  സൂബിൽ വീട്  സുലൈഖ ഹസൈനാർ പാതിരിചാൽ, ഏഴേ നാല്സ്വദേശി നെടുംചാലിൽ വീട് ത്രേസ്യാമ പോൾ എന്നിവർക്കായാണ് വീടുകൾ നിർമിച്ചു നൽകിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ  , വാർധക്യ രോഗികൾ ,വികലാംഗർ, ഗവൺമെന്റ് ഭവന നിർമ്മാണ ലിസ്റ്റിൽ ഉൾപ്പെടാത്തവർ  എന്നിവർക്കു മുൻഗണന നൽകിയാണ് പ്രൊജക്റ്റ് വിഷൻ ഉപഭോക്താക്കളെ തിരെഞ്ഞെടുത്തത് .500 സ്ക്യുയർഫീറ്  വരുന്ന വീട്ടിൽ ഒരു ഹാൾ , 2  ബെഡ്റൂം , അടുക്കള, കുളിമുറി എന്നിവ ഉൾപ്പെട്ടതാണ് . 5  ലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചിലവ്.  മുത്തൂറ്റ് എം ജോർജ് ഫൗഡേഷനാണ് ഭവന നിർമ്മാണത്തിനാവിശ്യമായ  സാമ്പത്തീക സഹായം നൽകുന്നത്. ചടങ്ങിൽ വെള്ളമുണ്ട പഞ്ചായത്ത് പ്രസി: രുഗ്മിണി, 7ാം വാർഡ് മെമ്പർ ജോണി , കണിയാംമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ്, വെൽഫെയർ കമ്മറ്റി ചെയർപേഴ്സൻ റഷീന സുബൈർ, വാർഡ് കൺവീനർ എൻ കുഞ്ഞമ്മദ് ,പ്രോജക്ട് വിഷനെ പ്രതിനിധീകരിച്ച് അനസ് കെ .സി മുത്തൂറ്റിനെ പ്രതിനിധീകരിച്ച് മാനേജർ ശ്രീജിത്ത്, നിഷാന്ത് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *