June 5, 2026

വലിമുട്ടിയ ചരക്ക് വാഹനം പിന്നോട്ട് നിരങ്ങി നീങ്ങി ദേഹത്ത് കയറി ഡ്രൈവർ മരിച്ചു.

0
IMG-20200531-WA0326.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  ചരക്ക് കയറ്റി പോയ വാഹനം കയറ്റത്തിൽ വലി മുട്ടിയതിനെ  തുടർന്ന് ഹാൻഡ്  ബ്രേക്ക് ഇട്ട് നിർത്തി കട്ട വെക്കാൻ ഇറങ്ങിയപ്പോൾ വാഹനം പിന്നോട്ട്   നിരങ്ങി നീങ്ങി ദേഹത്ത് കയറി ഡ്രൈവർ മരിച്ചു.

പിലാക്കാവ്  പേഴും കളത്തിൽ  ഖലീൽ അഹമ്മദ് (40) ആണ് മരിച്ചത്. സമീപത്ത് നിന്ന ഖദീശ (50) എന്ന സ്ത്രീക്ക് പരിക്കും പറ്റി.  ഇരുവരെയും   ഉടൻ     വിൻസന്റ് ഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഖലീൽ അഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.
മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *