April 26, 2024

ഒന്ന്​ മുതൽ പ്ലസ്​ടു വരെ വിദ്യാർത്ഥികൾക്ക്​ തിങ്കളാഴ്​ച മുതൽ ഓൺലൈനായി ക്ലാസുകൾ : ടൈം ടേബിൾ കാണാം.

0
തിരുവനന്തപുരം: സംസ്​ഥാന സിലബസിൽ പഠിക്കുന്ന ഒന്ന്​ മുതൽ പ്ലസ്​ടു വരെയുള്ള വിദ്യാർത്ഥികൾക്ക്​ തിങ്കളാഴ്​ച മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈനായി ക്ലാസുകൾ നടക്കും. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ ആയി. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.
തിങ്കളാഴ്​ചത്തെ ടൈംടേബിൾ: 
പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്​, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്​സ്​, 10ന് കെമിസ്ട്രി.
പത്താം ക്ലാസ്​: 11.00 മണിക്ക്​ ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന്​ ജീവശാസ്ത്രം.
പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം.  രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം. മൂന്നാം ക്ലാസിന് ഒരു മണിക്ക്​ മലയാളം. നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്​.  
അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം – ഉച്ചക്ക്​ യഥാക്രമം 2.00, 2.30, 3.00. 
എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക്​ രസതന്ത്രം.
ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്​. അഞ്ച്​ മണിക്ക്​ ഗണിതശാസ്ത്രം.  
പന്ത്രണ്ടാം ക്ലാസിലുള്ള നാല്​ വിഷയങ്ങളും രാത്രി ഏഴ്​ മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും. 
കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും.  മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. 
ഇതിനു​പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers ed
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *