April 20, 2024

വയനാട് ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് : 138 പേര്‍ക്ക് രോഗമുക്തി

0
*148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ*
വയനാട് ജില്ലയില്‍ ഇന്ന് (1.12.20) 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 138 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10895 ആയി. 9135 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 70 മരണം. നിലവില്‍ 1330 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 728 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 22 പേർ, മുട്ടിൽ 21 പേർ, വൈത്തിരി 12 പേർ, കൽപ്പറ്റ, പൂതാടി, തവിഞ്ഞാൽ സ്വദേശികൾ 11 പേർ വീതം, മേപ്പാടി 9 പേർ, മാനന്തവാടി 8 പേർ, പനമരം 7 പേർ, മീനങ്ങാടി, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട 4 പേർ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൊഴുതന 3 പേർ വീതം, മൂപ്പൈനാട്, നെന്മേനി, പുൽപ്പള്ളി, വെങ്ങപ്പള്ളി, എടവക 2 പേർ വീതം, തൊണ്ടർനാട് സ്വദേശിയായ ഒരാൾ എന്നിവരാണ് സമ്പർക്കത്തിലൂടെ  രോഗബാധിതരായത്. നവംബർ 22ന്  ഡൽഹിയിൽ നിന്ന് എത്തിയ ബത്തേരി  സ്വദേശി, നവംബർ 30ന് ബാംഗ്ലൂരിൽ നിന്ന് വന്ന  പനമരം സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായവർ.
*138 പേര്‍ക്ക്  രോഗമുക്തി* 
കൽപ്പറ്റ 15 പേർ, മേപ്പാടി 8 പേർ, തരിയോട് 5 പേർ, മാനന്തവാടി, ബത്തേരി, അമ്പലവയൽ, എടവക, തിരുനെല്ലി, തവിഞ്ഞാൽ, പൊഴുതന   4 പേർ വീതം, വെള്ളമുണ്ട, മുട്ടിൽ 3 പേർ വീതം, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, മൂപ്പൈനാട് 2 പേർ വീതം, മീനങ്ങാടി, നൂൽപ്പുഴ, മുള്ളൻകൊല്ലി, നെന്മേനി, പനമരം എന്നിവിടങ്ങളിൽ ഓരോരുത്തരും, വീടുകളിൽ  ചികിത്സയിലുള്ള 63 പേരുമാണ് രോഗമുക്തരായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *