ലോക എയ്ഡ്സ് ദിനം- ജില്ലാതല പരിപാടി സംഘടിപ്പിച്ചു
ലോക എയ്ഡ്സ് ദിനാചരണത്തിൻറെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ റെഡ് റിബൺ ക്യാമ്പയിൻ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അമ്പുവിന് റെഡ് റിബൺ അണിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അമ്പു കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയിലൂടെ ദിനാചരണ സന്ദേശം നൽകി. ഇതോടനുബന്ധിച്ച് ഓൺലൈൻ പോസ്റ്റർ രചന മത്സരം, ബാനർ പ്രദർശനം തുടങ്ങിയ പരിപാടികളും നടത്തുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
Leave a Reply